Posted On
date_range Updated On
date_range എല്ലാ യു.എ.ഇ വിസക്കാർക്കും ദുബൈയിലേക്ക് വരാം
ദുബൈ: യു.എ.ഇയിലെ എല്ലാ എമിറേറ്റിലെ വിസക്കാർക്കും ദുബൈ വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യാമെന്ന് ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.
നേരത്തെ ദുബൈ വിസക്കാർക്ക് മാത്രമായിരുന്നു അനുമതി നൽകിയിരുന്നത്. എംേപ്ലയ്മെൻറ് വിസ, വിസിറ്റ് വിസ, റെസിഡൻറ് വിസ തുടങ്ങിയവക്കെല്ലാം അനുമതി നൽകും. ദുബൈ റെസിഡൻറ് വിസക്കാർ ജി.ഡി.ആർ.എഫ്.എയുടെ അനുമതി നേടണം. മറ്റ് എമിറേറ്റിൽ റെസിഡൻറ് വിസയുള്ളവർ ഐ.സി.എയുടെ അനുമതിയാണ് നേടേണ്ടത്.
48 മണിക്കൂറിനുള്ളിലെടുത്ത പി.സി.ആർ നെഗറ്റീവ് ഫലം, യാത്രക്ക് ആറ് മണിക്കൂറിനുള്ളിലെടുത്ത റാപിഡ് പി.സി.ആർ ഫലവും കരുതണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.