ദമ്മാം: കോവിഡിന്റെ ഇടവേളക്കുശേഷം അൽ കൊസാമ ഇന്റർനാഷനൽ സ്കൂളിൽ സജീവ പ്രവർത്തനങ്ങൾക്കു തുടക്കമായി. വിദ്യാർഥി ഭാരവാഹി തെരഞ്ഞെടുപ്പിൽ വിജയിച്ചവരുടെ അധികാരമേറ്റടുക്കൽ ചടങ്ങ് കഴിഞ്ഞ ദിവസം നടന്നു. ബെസ്റ്റ് ഗ്രൂപ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ജി.എം റാസി ഷേക് പരീത്, പ്രിൻസിപ്പൽ അബ്ദുൽ അസീസ്, സ്കൂൾ മുദീർ അവാദ്, മുദീറ അമൽ എന്നിവർ മുഖ്യാതിഥികളായി. വൈസ് പ്രിൻസിപ്പൽമാരായ സജിത സുരേഷ്, സാദിഖ് എന്നിവർ കുട്ടികളുമായി സംവദിച്ചു.
ബോയ്സ് സെക്ഷൻ ഭാരവാഹികളായി ജോർജ് ആൽബിൻ (ഹെഡ് ബോയ്), സെയ്ദ് ദാനിഷ് (വൈസ് ഹെഡ് ബോയ്), മുഹമ്മദ് സാദുദ്ദീൻ (സ്പോർട്സ് ക്യാപ്റ്റൻ), മുഹമ്മദ് ഫൗസാൻ(വൈസ് ക്യാപ്റ്റൻ), സുലൈമാൻ അബ്ദുല്ല (കൾചറൽ സെക്രട്ടറി), വിവിധ ഗ്രൂപ് ക്യാപ്റ്റന്മാരായി ധ്രുവ് ഗൊറിസില്ല, മുഹമ്മദ് അബ്ദുൽസാമി, മഹക്ഫഹദ്, സെയ്ദ് അയ്മൻ, വൈസ് ക്യാപ്റ്റന്മാരായി മുഹമ്മദ് ഇസ്മായിൽ അബ്ദുല്ല, മുഹമ്മദ് യഹ് യ, വലീദ് മസൂദി, മുഹമ്മദ് സുൽത്താനുദ്ദീൻ റഷ്ദാൻ റൂബി എന്നിവരെയും തെരഞ്ഞെടുത്തു.
ഗേൾസ് സെക്ഷൻ ഭാരവാഹികളായി ആത്തിഫ (ഹെഡ്ഗേൾ), ഷഫാഖ് (വൈസ് ഹെഡ് ഗേൾ), ലൈന (സ്പോർട്സ് ക്യാപ്റ്റൻ), സെയ്ദ സൈബ (വൈസ് ക്യാപ്റ്റൻ), ഖദീജ (കൾചറൽ സെക്രട്ടറി), വിവിധ ഗ്രൂപ് ക്യാപ്റ്റന്മാരായി റിദ, അസ്ബ, സുദന്തി, റൈന, വൈസ് ക്യാപ്റ്റന്മാരായി ശ്രദ്ധ, ദിബ്യ, ബ്ലസി, രക്ഷ എന്നിവരെയും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.