അൽ ഖർജ് നൈറ്റ് റൈഡേഴ്സ് ഫുട്ബാൾ ടൂർണമെന്‍റ് ഇന്ന് രാത്രി മുതൽ

റിയാദ്: അൽ ഖർജ് നൈറ്റ് റൈഡേഴ്സ് സംഘടിപ്പിക്കുന്ന ഏഴാമത് കുഞ്ഞൂസ്മാരക ടെക്നോ സൂപ്പർ കപ്പ് സെവൻ ഫുട്ബാൾ ടൂർണമെന്റ് ഇന്ന് രാത്രി മുതൽ അൽ ഖർജിലെ യമാമ നൈറ്റ് റൈഡേഴ്സ് സ്റ്റേഡിയത്തിൽ ആരംഭിക്കും. ഈമാസം 27ന് സമാപിക്കും.

സൗദിയിലെ പ്രമുഖരായ പതിനാലോളം ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിലെ ജേതാക്കൾക്ക് റിയാദ് പ്രവിശ്യയിലെ ടൂർണമെന്റിൽ ഏറ്റവും വലിയ ട്രോഫി (ടെക്നോ സൂപ്പർ കപ്പ്) സമ്മാനിക്കും. ടൂർണമെന്റിന് ഷാനവാസ്, അലി അൽബിദ, അബ്ദുൽ കലാം താടിക്കാരൻ, അഷറഫ് അസറുദ്ദീൻ എന്നിവർ നേതൃത്വം നൽകുമെന്നും അൽ ഖർജ് നൈറ്റ് റൈഡേഴ്സ് ടൂർണമെന്‍റ് കമ്മിറ്റി അറിയിച്ചു.

Tags:    
News Summary - Al Kharj Night Riders Football Tournament starting tonight

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.