റിയാദ്: മസ്തിഷ്കാഘാതത്തെ തുടർന്ന് കഴിഞ്ഞയാഴ്ച റിയാദിൽ മരിച്ച കോഴിക്കോട് അത്തോ ളി സ്വദേശി നെടിയറമ്പത്ത് അജിത്കുമാറിെൻറ (52) മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. ഞാ യറാഴ്ച ൈവകീട്ട് നാലിന് റിയാദിൽനിന്ന് പുറപ്പെട്ട ഇത്തിഹാദ് വിമാനത്തിൽ കൊണ്ടുപോയ മൃതദേഹം തിങ്കളാഴ്ച രാവിലെ ആറിന് കരിപ്പൂർ വിമാനത്താവളത്തിലെത്തും.
അടുത്ത ബന്ധുക്കളായ ജിതിൻ ദേവ്, ശ്രീജിത്ത് എന്നിവർ മൃതദേഹത്തോടൊപ്പം നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. മൃതദേഹം നാട്ടിൽ അയക്കാനുള്ള പ്രവർത്തനങ്ങൾ നടത്തിയത് കെ.എം.സി.സി ജീവകാരുണ്യ പ്രവർത്തകനായ സിദ്ദീഖ് തുവ്വൂരാണ്.
കഴിഞ്ഞ 12 വര്‍ഷമായി റിയാദിലെ സിറ്റി ഫ്ലവര്‍ റീെട്ടയിൽ ശൃംഖലയിൽ ജീവനക്കാരനായിരുന്ന അജിത് മസ്തിഷ്കാഘാതത്തെ തുടർന്ന് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഭാര്യ: പ്രസന്ന. മക്കള്‍: അനുശ്രീ, പ്രീതിക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.