സാജിദ് ആറാട്ടുപുഴ രചിച്ച 'ഐഷാ ബീഗം; കഥാപ്രസംഗത്തിന് ഒരാമുഖം' എന്ന പുസ്തകം ജമാൽ കൊച്ചങ്ങാടി, ഫൈസൽ എളേറ്റിലിന് നൽകി പ്രകാശനം ചെയ്യുന്നു.

'ഐഷാബീഗം' പുസ്തകം പ്രകാശനം ചെയ്തു

ദ​മ്മാം: മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ സാ​ജി​ദ് ആ​റാ​ട്ടു​പു​ഴ​യു​ടെ 'ഐ​ഷാ​ബീ​ഗം ക​ഥാ​പ്ര​സം​ഗ​ത്തി​ന്​ ഒ​രാ​മു​ഖം' കൃ​തി ദ​മ്മാം ദാ​റ​സ്സി​ഹാ മെ​ഡി​ക്ക​ൽ സെ​ന്റ​ർ ഹാ​ളി​ൽ എ​ഴു​ത്തു​കാ​ര​ൻ ജ​മാ​ൽ കൊ​ച്ച​ങ്ങാ​ടി മാ​പ്പി​ള​പ്പാ​ട്ട് നി​രൂ​പ​ക​ൻ ഫൈ​സ​ൽ എ​ളേ​റ്റി​ലി​ന് ന​ൽ​കി പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു. ഇ​റാം ഗ്രൂ​പ് സി.​ഇ.​ഒ അ​ബ്ദു​റ​സാ​ഖ്​ ച​ട​ങ്ങ്​ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കാ​ലം സ്ത്രീ​ക​ൾ​ക്കാ​യി അ​കാ​ര​ണ​മാ​യി സൃ​ഷ്ടി​ച്ച വി​ല​ക്കു​ക​ളു​ടെ ച​ങ്ങ​ല​ക​ളെ പൊ​ട്ടി​ച്ചെ​റി​യാ​ൻ ധൈ​ര്യം കാ​ണി​ച്ചു എ​ന്ന​താ​ണ്​ ഐ​ഷാ ബീ​ഗം എ​ന്ന ക​ലാ​കാ​രി​യു​ടെ പ്ര​സ​ക്തി​യെ​ന്ന്​ ജ​മാ​ൽ കൊ​ച്ച​ങ്ങാ​ടി പ​റ​ഞ്ഞു. അ​വ​ർ വെ​ട്ടി​യൊ​രു​ക്കി​യ പാ​ത​യി​ലൂ​ടെ ഒ​രു കാ​ല​ഘ​ട്ട​ത്തെ ന​വീ​ക​രി​ച്ച നി​ര​വ​ധി​പേ​ർ ക​ട​ന്നു​വ​ന്നു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​​ച്ചേ​ർ​ത്തു.

ഒ​രു കാ​ല​ഘ​ട്ട​ത്തെ മ​നോ​ഹ​ര​മാ​യി ചി​ത്രീ​ക​രി​ക്കു​ക​യാ​ണ്​ ഈ ​പു​സ്ത​ക​ത്തി​ലൂ​ടെ ചെ​യ്തി​ട്ടു​ള്ള​തെ​ന്ന്​ പു​സ്ത​ക​പ​രി​ച​യം ന​ട​ത്തി​യ മാ​പ്പി​ള​പ്പാ​ട്ട്​ ഗ​വേ​ഷ​ക​ൻ ഫൈ​സ​ൽ എ​ളേ​റ്റി​ൽ പ​റ​ഞ്ഞു. പു​സ്ത​ക​ത്തി​ന്‍റെ പ്ര​സാ​ധ​ക​രാ​യ ഡ​സ്റ്റി​നി ബു​ക്സി​ന്‍റെ എം.​ഡി മാ​ലി​ക്​ മ​ഖ്​​ബൂ​ൽ അ​തി​ഥി​ക​ളെ​യും എ​ഴു​ത്തു​കാ​ര​നെ​യും പ​രി​ച​യ​പ്പെ​ടു​ത്തി.

മു​ഹ​മ്മ​ദ്​ ന​ജാ​ത്തി, മു​ഹ​മ്മ​ദ്​ കു​ട്ടി കോ​ഡൂ​ർ, മു​ജീ​ബ്​ ക​ള​ത്തി​ൽ, പി.​ടി. അ​ല​വി, ഖാ​ദ​ർ മാ​ഷ്, ഷാ​ജി മ​തി​ല​കം, ജ​മാ​ൽ വി​ല്ല്യാ​പ്പി​ള്ളി, റൂ​ബി ജോ​സ​ഫ്, സു​നി​ൽ മു​ഹ​മ്മ​ദ്, നാ​സ​ർ ഖാ​ദ​ർ, മ​ൻ​സൂ​ർ പ​ള്ളൂ​ർ, സോ​ഫി​യ ഷാ​ജ​ഹാ​ൻ, ഖ​ദീ​ജ ടീ​ച്ച​ർ, ല​തി​ക പ്ര​സാ​ദ്, ന​ജ്​​മു​ന്നി​സ്സ വെ​ങ്കി​ട്ട, ന​ന്ദി​നി മോ​ഹ​ൻ, ഹു​സ്​​ന ആ​സി​ഫ് ​എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു. ജ​മാ​ൽ കൊ​ച്ച​ങ്ങാ​ടി​യെ​ ഇ​റാം സി.​ഇ.​ഒ അ​ബ്​​ദു​ൽ റ​സാ​ഖ്​ പൊ​ന്നാ​ട അ​ണി​യി​ച്ചു.

പി.​എ.​എം. ഹാ​രി​സ്​ മെ​മ​ന്‍റോ ​കൈ​മാ​റി. ഫൈ​സ​ൽ എ​ളേ​റ്റി​ലി​നെ റ​ഷീ​ദ്​ ഉ​മ​ർ പൊ​ന്നാ​ട അ​ണി​യി​ച്ചു. സി. ​അ​ബ്​​ദു​ൽ ഹ​മീ​ദ്​ മെ​മ​ന്‍റോ കൈ​മാ​റി. സാ​ജി​ദ്​ ആ​റാ​ട്ടു​പു​ഴ​യെ​ കെ.​എം. ബ​ഷീ​ർ പൊ​ന്നാ​ട അ​ണി​യി​ച്ചു. മ​മ്മു മാ​ഷ്​ മെ​മ​ന്‍റോ ​കൈ​മാ​റി.

ദ​മ്മാം 777 സൈ​ക്കി​ൾ ക്ല​ബ്ബ്, ജു​ബൈ​ൽ മ​ല​യാ​ള സ​മാ​ജം എ​ന്നി​വ​രു​ടെ ആ​ദ​ര​വ്​ സ​ക്കീ​ർ ച​ങ്ങ​നാ​ശ്ശേ​രി, ബൈ​ജു അ​ഞ്ച​ൽ, മാ​മൂ​ടാ​ൻ എ​ന്നി​വ​ർ കൈ​മാ​റി. റ​ഊ​ഫ് ചാ​വ​ക്കാ​ടി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഐ​ഷാ​ബീ​ഗം പാ​ടി​യ പാ​ട്ടു​ക​ൾ കോ​ർ​ത്തി​ണ​ക്കി മെ​ഹ്ഫി​ൽ ദ​മ്മാം അ​വ​ത​രി​പ്പി​ച്ച ഗാ​ന​സ​ന്ധ്യ അ​ര​ങ്ങേ​റി. ഡോ. ​ഷ​ഹ്​​ല ജ​ലാ​ൽ, ന​ജ്​​മ ഹ​സ്സ​ൻ, ക​ല്യാ​ണി​ക്കു​ട്ടി എ​ന്നി​വ​ർ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു. റ​ഊ​ഫ്​ അ​ണ്ട​ത്തോ​ട്, പ്ര​മോ​ദ്, അ​ര​വി​ന്ദ​ൻ എ​ന്നി​വ​ർ പി​ന്ന​ണി വാ​ദ്യ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്തു.

സാ​ജി​ദ് ആ​റാ​ട്ടു​പു​ഴ​യു​ടെ പ്ര​വാ​സ ജീ​വി​താ​നു​ഭ​വ​ങ്ങ​ൾ കോ​ർ​ത്തി​ണ​ക്കി ഷ​നീ​ബ് അ​ബൂ​ബ​ക്ക​ർ ത​യാ​റാ​ക്കി​യ ഡോ​ക്യു​മെ​ന്റ​റി പ്ര​ദ​ർ​ശി​പ്പി​ച്ചു.

പ്ര​മു​ഖ മാ​പ്പി​ള​പ്പാ​ട്ട്​ എ​ഴു​ത്തു​കാ​രും ഗാ​യ​ക​രു​മാ​യ ഒ.​എം. ക​രു​വാ​ര​ക്കു​ണ്ട്, ബാ​പ്പു വാ​വാ​ട്, ക​ണ്ണൂ​ർ ഷ​രീ​ഫ്, എം.​എ. ഗ​ഫൂ​ർ, ര​ഹ്​​ന, സി​നി​മ പ്ര​വ​ർ​ത്ത​ക​ൻ നി​സാ​ർ റൂ​മി, ഐ​ഷാ ബീ​ഗ​ത്തി​ന്‍റെ ഏ​ക മ​ക​ൻ ​അ​ൻ​സാ​ർ പു​ന്ന​പ്ര എ​ന്നി​വ​ർ വി​ഡി​യോ​യി​ലൂ​ടെ ആ​ശം​സ​ക​ൾ നേ​ർ​ന്നു. പു​സ്ത​ക പ്ര​കാ​ശ​ന​ത്തി​നാ​യി ദ​മ്മാ​മി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ​ർ ചേ​ർ​ന്ന് രൂ​പം ന​ൽ​കി​യ സ​ഹൃ​ദ​യ​വേ​ദി​യു​ടെ ചെ​യ​ർ​മാ​ൻ ആ​ലി​ക്കു​ട്ടി ഒ​ള​വ​ട്ടൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സാ​ജി​ദ്​ ആ​റാ​ട്ടു​പു​ഴ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി. ക​ലാ​കാ​ര​ന്മാ​ർ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. യോ​ഗ​ത്തി​ൽ പ്രോ​ഗ്രാം ജ​ന​റ​ൽ ക​ൺ​വീ​ന​ർ സു​ബൈ​ർ ഉ​ദി​നൂ​ർ സ്വാ​ഗ​ത​വും, ട്ര​ഷ​റ​ർ ഷ​ബീ​ർ ചാ​ത്ത​മം​ഗ​ലം ന​ന്ദി​യും പ​റ​ഞ്ഞു. ഡോ. ​സി​ന്ധു ബി​നു, ​ഡോ. ​അ​മി​ത ഷ​നീ​ബ് എ​ന്നി​വ​ർ അ​വ​താ​ര​ക​രാ​യി. ഷ​നീ​ബ്​ അ​ബൂ​ബ​ക്ക​ർ, മു​ഷാ​ൽ ഈ​സ്​​റ്റേ​ൺ, ന​ജീം ബ​ഷീ​ർ, മു​സ്ത​ഫ ത​ല​ശ്ശേ​രി, നാ​ച്ചു അ​ണ്ടോ​ണ, സി​റാ​ജു​ദ്ദീ​ൻ ശാ​ന്തി​ന​ഗ​ർ, ന​സീ​ർ പു​ന്ന​പ്ര, ന​വാ​സ്​ ബ​ഷീ​ർ, ഹ​മീ​ദ്​ ക​ണി​ച്ചാ​ട്ടി​ൽ, ഷാ​ജു അ​ഞ്ചേ​രി, മു​ജീ​ബ് ക​ള​ത്തി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.