സ്വകാര്യ മേഖലയുമായി സഹകരിച്ച് വിദ്യാഭ്യാസ കെട്ടിട നിര്‍മാണത്തിന് മന്ത്രിസഭയുടെ അംഗീകാരം

റിയാദ്: 40 കോടി റിയാല്‍ വരെ ഫണ്ട് അനുവദിക്കും •വിവിധ മേഖലയില്‍
120 സ്കൂളുകള്‍ നിര്‍മിക്കും • നിർമാണമേഖല ഉണരു​െമന്ന്​ പ്രതീക്ഷ

സൗദിയിൽ സ്വകാര്യ മേഖലയുടെ സഹകരണത്തോടെ വിദ്യാഭ്യാസ കെട്ടിടങ്ങള്‍ നിര്‍മിക്കാനും നിലവിലുള്ളവയുടെ അറ്റകുറ്റപ്പണികള്‍ നടത്താനും മന്ത്രിസഭയുടെ അംഗീകാരം.
സല്‍മാന്‍ രാജാവി​​​െൻറ അധ്യക്ഷതയില്‍ ചൊവ്വാഴ്ച ചേര്‍ന്ന മന്ത്രിസഭ യോഗമാണ് നിര്‍മാണരംഗത്ത് ഉണർവിന്​ കാരണമായേക്കാവുന്ന തീരുമാനത്തിന് അംഗീകാരം നല്‍കിയത്. വിദ്യാഭ്യാസ മന്ത്രി സമര്‍പ്പിച്ച കരടിന് മന്ത്രിസഭ അംഗീകാരം നല്‍കുകയായിരുന്നു. സൗദി കിരീടാവകാശി അധ്യക്ഷനായുള്ള സാമ്പത്തിക, വികസന സമിതി ഒന്നര മാസം മുമ്പ് നിര്‍ദേശത്തിന് അംഗീകാരം നല്‍കിയിരുന്നു.
ബജറ്റില്‍ ഉള്‍ക്കൊള്ളിച്ച 40 കോടി റിയാല്‍ ഉപയോഗിച്ചാണ് പദ്ധതികള്‍ പൂര്‍ത്തീകരിക്കേണ്ടത്. 28 വര്‍ഷം വരെ നീളുന്ന കരാറുകള്‍ക്ക് ഇത്തരത്തില്‍ ധാരണയാവാം. രാജ്യത്തി​​​െൻറ വിവിധ മേഖലയില്‍ 120 സ്കൂളുകള്‍ സ്വകാര്യ മേഖലയുമായി സഹകരിച്ച് നിര്‍മിക്കുമെന്നും മന്ത്രിസഭ തീരുമാനത്തില്‍ പറയുന്നു.
നിര്‍മാണ മേഖല സജീവമാകാന്‍ മന്ത്രിസഭ തീരുമാനം കാരണമായേക്കും. സ്വദേശിവത്കരണം ഏറ്റവും കുറഞ്ഞ നിര്‍മാണ മേഖല സജീവമാകുന്നതോടെ അവിദഗ്​ധ തൊഴിലാളികളായ വിദേശികള്‍ക്ക് തൊഴിലവസരം വര്‍ധിക്കാനും കാരണമാവും.
രാജ്യത്തെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും ശാസ്ത്രീയമായി നിര്‍മിച്ച കെട്ടിടങ്ങളിലേക്ക് മാറ്റുന്നതി​​​െൻറയും താമസ കെട്ടിടങ്ങള്‍ സ്കൂള്‍ ആവശ്യത്തിന് ഉപയോഗിക്കുന്നത് തടയുന്നതി​​​െൻറയും ഭാഗം കൂടിയായിരിക്കും പുതിയ നീക്കം.

Tags:    
News Summary - About Saudi Education Gulf news Saudi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.