ന​ജീം ഷാ​ഹു​ൽ ഹ​മീ​ദ്

കൊല്ലം സ്വദേശി ജീസാനിൽ കുഴഞ്ഞുവീണു മരിച്ചു

ജീസാൻ: കൊല്ലം കിളികൊല്ലൂർ ടി.കെ.എം കോളജ് വാർഡില്‍ ചാമവിള വീട്ടില്‍ നജീം ഷാഹുൽ ഹമീദ് (52) ജീസാന് സമീപം സബിയയില്‍ കുഴഞ്ഞുവീണ് മരിച്ചു. ബിൻസാഗർ കമ്പനിയുടെ സബിയ ഡിപ്പോയിൽ സ്റ്റോർ കീപ്പറായിരുന്നു. വെയർഹൗസിനടുത്തുള്ള ടോയ്‌ലറ്റിലേക്ക് പോകുമ്പോൾ കുഴഞ്ഞുവീണായിരുന്നു മരണം. പൊലീസെത്തി മൃതദേഹം സബിയ ജനറല്‍ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

കഴിഞ്ഞ 26 വർഷമായി ജീസാനിൽ പ്രവാസിയായ ഇദ്ദേഹം ഒരു വർഷം മുമ്പാണ് നാട്ടില്‍ പോയി മടങ്ങിയത്. വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്. പിതാവ്: ഷാഹുല്‍ ഹമീദ്, മാതാവ്: ഹവ്വ ഉമ്മ. ജീസാൻ ആർട്ട് ലവേഴ്സ് അസോസിയേഷൻ (ജല) അംഗമായിരുന്ന നജീം ഷാഹുൽ ഹമീദിന്റെ ആകസ്മിക നിര്യാണത്തില്‍ ‘ജല’ കേന്ദ്ര കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.

Tags:    
News Summary - A native of Kollam collapsed and died in Jizan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.