വനിതാ അഭയകേന്ദ്രത്തിൽ മെഡിക്കൽ ദാറസ്സിഹ മെഡിക്കൽ സെന്ററിന്റെ സഹായത്തോടെ
പ്രവാസി വെൽഫെയർ ദമ്മാം ഘടകം ഒരുക്കിയ മെഡിക്കൽ ക്യാമ്പ്
ദമ്മാം: വിവിധ രാജ്യക്കാരുള്ള ദമ്മാമിലെ വനിത അഭയകേന്ദ്രത്തിൽ ദാറുസ്സിഹ മെഡിക്കൽ സെന്റർ സൗജന്യ മെഡിക്കൽ ക്യാമ്പ് ഒരുക്കി.
പ്രവാസി വെൽഫെയർ ദമ്മാം ഘടകവുമായി ചേർന്ന് നടത്തിയ ക്യാമ്പിൽ 110 പേർ സേവനം പ്രയോജനപ്പെടുത്തി. അഭയകേന്ദ്രം അധികാരികൾ സാമൂഹിക പ്രവർത്തകൻ മണിക്കുട്ടൻ മുഖേന ആവശ്യപ്പെട്ടതിനെ തുടർന്നാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
ഡോ. അലാ ആദം, അംജാദ് റിനി, സൈനബ്, റൊവാൻ, റിഷാദ് എന്നിവരടങ്ങിയ മെഡിക്കൽ ടീമിന് പുറമെ പ്രവാസി വെൽഫെയർ വനിതാ വളന്റിയർമാരായ ഹാജർ ഇസ്മാഈൽ, ഫാത്തിമ അഫ്ര, ജസീറ ഫൈസൽ എന്നിവരും ക്യാമ്പിൽ സേവനമനുഷ്ഠിച്ചു. ബംഗ്ലാദേശ്, ഇത്യോപ്യ തുടങ്ങി വിവിധ രാജ്യങ്ങളിൽനിന്നുള്ളവർ താമസിക്കുന്ന കേന്ദ്രത്തിൽ സാമൂഹിക പ്രവർത്തകരുടെ നിരന്തര ഇടപെടൽ കാരണം നിലവിൽ ഇന്ത്യക്കാർ ആരുമില്ലെന്ന് അഭയകേന്ദ്രം ഓഫീസർ അബ്ദുറഹ്മാൻ അൽ-ഹമ്മാദി അറിയിച്ചു. ദാറുസ്സിഹ ബി.ഡി.ഒ സുനിൽ മുഹമ്മദ്, മണിക്കുട്ടൻ, ഫൈസൽ കുറ്റിയാടി, ഷബീർ ചാത്തമംഗലം തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.