റിയാദ്: സൗദി അേറബ്യയിൽ പുതുതായി 70 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ വൈറസ് ബാധിതര ുടെ എണ്ണം 344 ആയി ഉയർന്നു.
പുതുതായി സ്ഥിരീകരിച്ച രോഗികൾ 49 പേർ റിയാദിലാണ്. ജിദ്ദയിൽ 11ഉം മക്കയിൽ രണ്ടും, മദീന, ദമ്മാം, ദഹ്റാൻ, ഖത്വീഫ്, ആൽബാഹ, തബൂക്ക്, ബീശ, ഹഫർ അൽബാത്വിൻ എന്നിവിടങ്ങളിൽ ഒരോന്നും വീതമാണ് പുതുതായി റിപ്പോർട്ട് ചെയ്ത കേസുകൾ.
പുതിയ കേസുകളിൽ 11 പേർ ഇന്ത്യ, മൊറോക്ക, ജോർദാൻ, ഫിലിപ്പീൻസ്, ബ്രിട്ടൻ, യു.എ.ഇ, സിറ്റ്സർലൻറ് എന്നിവിടങ്ങളിൽ നിന്ന് വന്ന ശേഷം എയർപ്പോർട്ടിൽ െഎസൊലേഷനിൽ കഴിയുകയായിരുന്നു.
58 പേർ നേരത്തെ രോഗബാധിതരായ ആളുകളുമായി ഇടപഴകിയവരാണ്. കല്യാണ പരിപാടികളിലും മരണ ചടങ്ങുകളിലും കുടുംബ യോഗങ്ങളിലും പെങ്കടുത്തതിലൂടെയാണ് ഇവർക്ക് വൈറസ് ബാധയുണ്ടായത്.
രാജ്യത്തെ മൊത്തം കോവിഡ് ബാധിതർ 344 ആയി. അതിൽ എട്ട് പേർ മാത്രമാണ് സുഖം പ്രാപിച്ചത്. ബാക്കിയാളുകൾ ചികിത്സയിലാണ്. രണ്ടുപേർ തീവ്രപരിചരണ വിഭാഗത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.