വിമാനത്താവള ഫീസിൽ 35 ശതമാനം ഇളവ്

ജിദ്ദ: സൗദി അറേബ്യയിലെ വിമാനത്താവള ഫീസിൽ 35 ശതമാനം ഇളവ് വരുത്തും. സൗദി അറേബ്യ ആഗോള യാത്രാഹബ്ബായി മാറുന്നതിന്റെ ഭാഗമായാണ് രാജ്യത്തെ വിമാനത്താവള ഫീസിൽ 35 ശതമാനം വരെ കുറവ് വരുത്താൻ സിവിൽ ഏവിയേഷൻ അതോറിറ്റി നടപടി സ്വീകരിക്കുന്നത്. ഈ വർഷാവസാനം ഇളവ് പ്രാബല്യത്തിലാകുന്നതോടെ യാത്രക്കാർക്ക് ടിക്കറ്റ് നിരക്കിലും കുറവുണ്ടാകും. കൂടുതൽ വിമാനക്കമ്പനികളെ സൗദിയിലേക്ക് ആകർഷിക്കുകയാണ് ലക്ഷ്യം. ആഗോള യാത്രാഹബ്ബായി മാറുന്നതിന്റെ ഭാഗമായി ടിക്കറ്റ് നിരക്കുകളിൽ കുറവു വരുത്തുകയാണ് പുതിയ നീക്കത്തിലൂടെ ലക്ഷ്യംവെക്കുന്നത്. ഇതിനായി സൗദിയിലെ പ്രധാന വിമാനത്താവളങ്ങളിൽ വിമാനക്കമ്പനികൾക്ക് എയർപോർട്ട് ഫീസിൽ 35 ശതമാനം വരെ ഇളവ് നൽകും. വിമാനത്താവളങ്ങളുടെ നിലയനുസരിച്ച് കൂടുതൽ ഇളവ് നൽകാനും നീക്കമുണ്ട്. ജിദ്ദ, റിയാദ്, ദമ്മാം വിമാനത്താവളങ്ങളിൽ ഈ വർഷം അവസാനത്തോടെ ഇളവ് പ്രാബല്യത്തിലാകുമെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (ഗാക) അറിയിച്ചു. വിമാനത്താവള ഫീസിൽ ഇളവ് വരുന്നതോടെ, യാത്രക്കാരുടെ ടിക്കറ്റ് നിരക്കിലും കുറവ് പ്രതിഫലിക്കും. വിമാനത്താവളങ്ങളുടെ സ്വകാര്യവത്കരണ പദ്ധതിയുടെ അടുത്ത ഘട്ടമാണിതെന്നും 'ഗാക' വ്യക്തമാക്കി.

Tags:    
News Summary - 35 percent discount on airport fees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.