റിയാദ്: വ്യാജ സ്റ്റിക്കറ്റുകളും ട്രേഡ്മാർക്കുകളും അച്ചടി വസ്തുക്കളും തയ്യാറാക്കിയിരുന്ന രണ്ടുപേരെ പൊലീസ് പിടികൂടി. റിയാദ് നഗരത്തിെൻറ ഹൃദയഭാഗത്ത് താമസ ഫ്ലാറ്റ് കേന്ദ്രീകരിച്ച് പ്രവത്തിച്ചിരുന്ന ഇവരുടെ കേന്ദ്രവും അടച്ചുപൂട്ടി. ‘നിയമലംഘകരില്ലാത്ത രാജ്യം’ കാമ്പയിനിെൻറ ഭാഗമായുള്ള പരിശോധനക്കിടയിലാണ് ഇവർ പിടിയിലായത്. നിയമലംഘകരായി കഴിയുന്ന രണ്ട് ബംഗ്ലാദേശ് സ്വദേശികളാണ് നടത്തിപ്പുകാർ. വിതരണത്തിനായി ഒരുക്കിവെച്ച ധാരാളം അച്ചടി വസ്തുക്കളും പ്രിൻറിങിനാവശ്യമായ ഉപകരണങ്ങളും പദാർഥങ്ങളും സ്റ്റിക്കറും പിടിച്ചെടുത്തിട്ടുണ്ട്. പൊലീസിെനാപ്പം തൊഴിൽ, വാണിജ്യ വകുപ്പുകളും പരിശോധനയിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.