റിയാദ്: സൗദി മന്ത്രിസഭ ചൊവ്വാഴ്ച അംഗീകരിച്ച പുതിയ ജലനയം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് പരിസ്ഥിതി, ജല, കൃഷി വകുപ്പുമന്ത്രി എൻജി. അബ്ദുറഹ്മാന് അല്ഫദ്ലി. സൗദി വിഷന്‍ 2030 െൻറയും ദേശീയ പരിവര്‍ത്തന പദ്ധതി 2020െൻറയും താല്‍പര്യങ്ങള്‍ക്കുനുസരിച്ചായിരിക്കും പുതിയ ജലനയം. സ്വകാര്യവത്കരണത്തിലൂടെ എണ്ണയിതര വരുമാനം വർധിപ്പിക്കുകയെന്ന ലക്ഷ്യവും ഇതിനുണ്ട്. സമുദ്രജല ശുദ്ധീകരണം, ശുദ്ധ ജല വിതരണം, മലിനജല ഡ്രൈനേജ് സംവിധാനം തുടങ്ങിയ മേഖലകള്‍ സ്വകാര്യവത്കരിക്കുമെന്നും വകുപ്പുമന്ത്രി പറഞ്ഞു. സ്വകാര്യവത്കരണത്തിന് മുന്നോടിയായി ജല മന്ത്രാലയത്തിന് കീഴിലെ ആസ്തികളുടെ കണക്കെടുപ്പ് ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് അണ്ടര്‍സെക്രട്ടറി ഡോ. ഫൈസല്‍ ബിന്‍ സുല്‍ത്താന്‍ അസ്സുബൈഇ പറഞ്ഞു. രാജ്യത്തിന് ആവശ്യമായ ശുദ്ധജലത്തിെൻറ അളവ്, വിതരണച്ചെലവ് എന്നിവയില്‍ കണക്കെടുപ്പില്‍ ഉള്‍പ്പെടും. സാധാരണ സമയത്തും അടിയന്തിര ഘട്ടങ്ങളിലും വിതരണത്തിന് ആവശ്യമായ ജലത്തിെൻറ കണക്കെടുപ്പും ഇതിലുണ്ട്. സ്വകാര്യമേഖലക്ക് കൂടുതല്‍ പങ്കാളിത്തം നല്‍കുന്നതായിരിക്കും പുതിയ ജലനയമെന്നും അണ്ടര്‍സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.
ഉപഭോക്താക്കള്‍ക്ക് മിതമായി നിരക്കില്‍ കൂടുതല്‍ മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്തുക എന്നതാണ് പുതിയ ജലനയത്തിെൻറ താല്‍പര്യം. സല്‍മാന്‍ രാജാവിന്‍െറ അധ്യക്ഷതയില്‍ ചൊവ്വാഴ്ച ചേര്‍ന്ന മന്ത്രിസഭയാണ് പുതിയ ജലനയത്തിന് അംഗീകാരം നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.