വീട്ടുവേലക്കാര്‍ക്ക് തൊഴിലുടമ പ്രീപെയ്ഡ്  ബാങ്ക് കാര്‍ഡ് നല്‍കണം -തൊഴില്‍ മന്ത്രാലയം

റിയാദ്: സൗദിയിലേക്ക് റിക്രൂട്ട് ചെയ്യുന്ന വീട്ടുവേലക്കാര്‍ക്ക് തൊഴിലുടമ പ്രീപെയ്ഡ് ബാങ്ക് കാര്‍ഡ് നല്‍കണമെന്ന നിയമം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് നിലവിലുള്ള വീട്ടുവേലക്കാര്‍ക്കും നിയമം ബാധകമാണ്. എന്നാല്‍ അവര്‍ക്ക് ആറ് മാസത്തെ സാവകാശം അനുവദിക്കുമെന്ന് മന്ത്രാലയ വക്താവ് ഖാലിദ് അബല്‍ഖൈല്‍ പറഞ്ഞു.
വീട്ടുവേലക്കാരെ റിക്രൂട്ട് ചെയ്യാന്‍ തൊഴില്‍ മന്ത്രാലയം ആരംഭിച്ച ‘മുസാനിദ്’ ഓണ്‍ലൈന്‍ സംവിധാനം വഴി തൊഴില്‍ കരാര്‍ ഉണ്ടാക്കിയ ശേഷമാണ് ബാങ്ക് തൊഴിലാളിക്ക് ബാങ്ക് കാര്‍ഡ് നല്‍കേണ്ടത്. 
തൊഴിലാളിയുടെയും തൊഴിലുടമയുടെയും അവകാശങ്ങള്‍ സംരക്ഷിക്കാനും തൊഴില്‍ പ്രശ്നങ്ങള്‍ ഇല്ലാതാക്കാനുമാണ് പുതിയ നിയമമെന്ന് വക്താവ് കൂട്ടിച്ചേര്‍ത്തു.
 വീട്ടുവേലക്കാരുടെ ശമ്പളം ഓരോ മാസവും പ്രീപെയഡ് കാര്‍ഡിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാവുന്നതാണ് പുതിയ രീതി. രാജ്യത്തെ സ്വകാര്യ മേഖലയില്‍ വേതനസുരക്ഷ നിയമം നടപ്പാക്കിയതി​​​െൻറ തുടര്‍ച്ചയായാണ് വീട്ടുവേലക്കാരുടെ ശമ്പളസുരക്ഷ ഉറപ്പുവരുത്തുന്നതെന്നും വക്​താവ് വിശദീകരിച്ചു.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.