ഒ.െഎ.സി.സി കുടുംബവേദിയുടെ ‘വർണോത്സവം 2018’ നാളെ ദമ്മാമിൽ 

ജുബൈൽ: ഒ.ഐ.സി.സി ജുബൈൽ കുടുംബ വേദിയുടെ റിപ്പബ്ലിക്ക് ദിനാചരണവും വാർഷികാഘോഷവും വിപുലമായ പരിപാടികളോടെ വെള്ളിയാഴ്ച ദമ്മാം അൽ നുസീഫ് കോമ്പൗണ്ടിൽ അരങ്ങേറും. ‘വർണോത്സവം 2018’   പരിപാടിയിൽ പ്രവിശ്യയിലെ കുട്ടികളും മുതിർന്നവരുമടക്കം 1500 ഓളം പേർ പങ്കെടുക്കും. രാവിലെ ഒമ്പതിന് ദേശീയ പതാക ഉയർത്തുന്നതോടെ പരിപാടി തുടങ്ങും. നാടൻ പാട്ട്, ഒപ്പന, സയിൻസ് എക്സിബിഷൻ എന്നിവയുടെ മത്സരങ്ങൾ അരങ്ങേറും. എം.കെ ജയകൃഷ്ണൻ, സുനിൽകുമാർ എന്നിവരുടെ ചിത്ര പ്രദർശനം, ജുബൈലിലേയും ദമ്മാമിലെയും സാഹിത്യകാരുടെ പുസ്തക പ്രദർശനം, സൗജന്യ മെഡിക്കൽ ക്യാമ്പ്, ഭക്ഷ്യ മേള, ആഭരണ- വസ്ത്ര മേള എന്നിവ   നടക്കും.  
വൈകിട്ട് ഏഴിന് സാസ്കാരിക സമ്മേളനം നടക്കും. പൂതപ്പാട്ട്‌, ശിങ്കാരിമേളം, ഓട്ടൻ തുള്ളൽ എന്നിവ അരങ്ങേറും. 
ജയൻ തച്ചമ്പാറ ഒരുക്കിയ നാടകം അരങ്ങേറും. ഒ.ഐ.സി.സി ഭാരവാഹികളായ ഷിബു റാന്നി, അനിൽ കുമാർ കണ്ണൂർ, എൻ.പി റിയാസ്, സലിം വെളിയത്ത്, ടോണി സാമുവേൽ, ബൈജു അഞ്ചൽ, തോമസ് തുണ്ടുമണ്ണിൽ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.