??????? ????? ?????????

റസാഖ്​ കൊളക്കാട​െൻറ  മോചനം വൈകും

ജുബൈൽ: ലഹരി കടത്തു കേസിൽപെട്ട്​ 11 വർഷമായി മക്കയിലെ ഇസ്​ലാഹിയ ജയിലിൽ കഴിയുന്ന വേങ്ങര നെല്ലിപ്പറമ്പ് ഊരകം സ്വദേശി അബ്​ദുൽ റസാഖ് കൊളക്കാട​​​െൻറ മോചനം വൈകും. 15 വർഷത്തെ ജയിൽ ശിക്ഷാ കാലാവധി കഴിഞ്ഞേ പുറത്തിറങ്ങാനാവൂ എന്ന്​  ഇന്ത്യൻ എംബസി സ്​ഥിരീകരിച്ചു. പതിറ്റാണ്ടിലധികമായി ശിക്ഷ അനുഭവിക്കുന്ന അബ്​ദുൽ റസാഖിനെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കുടുംബത്തി​​​െൻറ അഭ്യർഥനയുടെ അടിസ്ഥാനത്തിൽ  സന്നദ്ധ പ്രവർത്തകനും യൂത്ത് ഇന്ത്യ ജുബൈൽ  മുൻ പ്രസിഡൻറുമായ നബ്ഹാൻ സയ്യിദ് കൊളത്തോട് നൽകിയ നിവേദനത്തി​​​െൻറ അടിസ്ഥാനത്തിലാണ് എംബസി അധികൃതർ അന്വേഷണം നടത്തിയത്. മദാദ് വഴി രജിസ്​റ്റർ ചെയ്ത നിവേദനത്തെ തുടർന്ന് എംബസി ഉദ്യോഗസ്ഥൻ ഇസ്​ലാഹിയ ജയിലിൽ  റസാഖിനെയും  അധികൃതരെയും സന്ദർശിച്ചിരുന്നു. ജയിൽ അധികാരികളിൽ നിന്ന്​ ലഭിച്ച വിവരമനുസരിച്ച് ശിക്ഷ കാലാവധി പൂർത്തിയാകും മുമ്പ് മോചനം സാധ്യമാവില്ല.

2007 -ൽ ജിദ്ദയിലെ ഒരു ഇലക്ട്രിക്കൽ സ്ഥാപനത്തിൽ ജീവനക്കാരനായി എത്തിയതാണ് അബ്​ദുൽ റസാഖ്. ജോലി ആവശ്യാർഥം ഒരു മലയാളിയുടെ ടാക്സിയിൽ മക്കയിലേക്ക് പോകു​േമ്പാൾ  പൊലീസ് പിടിയിലായി. വഴിയിൽ വാഹനം പരിശോധിക്കുന്നതിനിടെ കാറിനുള്ളിൽ ലഹരി ഒളിപ്പിച്ചു വെച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് ഇരുവരും അറസ്​റ്റിലായത്. സംഭവത്തിനുശേഷം കുറെ നാളുകൾ അബ്​ദുൽ റസാഖിനെകുറിച്ച്​  വിവരമൊന്നും ഉണ്ടായിരുന്നില്ല. പിന്നീട് ബുറൈദയിലെ ജയിലിൽ നിന്നും ഇയാൾ നാട്ടിലേക്ക് വിളിച്ചു വിവരം അറിയിച്ചപ്പോഴാണ് സംഭവം കുടുംബവും ബന്ധുക്കളും അറിയുന്നത്. അബ്​ദുൽ റസാഖ് നിരപരാധിയാണെന്നും താനാണ് ലഹരി ഒളിപ്പിച്ചതെന്നും വാഹനം ഓടിച്ചിരുന്ന മലയാളി കോടതിയിൽ ബോധിപ്പിച്ചുവെങ്കിലും റസാഖിനും  അയാളുടെ തുല്യ ശിക്ഷ തന്നെ ലഭിക്കുകയായിരുന്നു. ലഹരി സാധനം കച്ചവടത്തിനായി കടത്തുകയായിരുന്നുവെന്നാണ് ഇരുവർക്കും എതിരായ കേസ്. 

റസാഖ് ജയിലിൽ ആയതോടെ കുടുംബം തീർത്തും ദാരിദ്ര്യത്തിലായി. ഭാര്യാപിതാവി​​​െൻറ സംരക്ഷണത്തിലാണ് ഭാര്യ ഫാത്തിമയും  രണ്ടു മക്കളും  കഴിയുന്നത്.  മുഹമ്മദ് അനീസ്, സൽമാൻ ഫാരിസ് എന്നീ മക്കളുടെ വിദ്യാഭ്യാസ ചെലവടക്കം മുഴുവൻ കാര്യങ്ങളും ഈ വൃദ്ധ പിതാവാണ് നോക്കുന്നത്. സാമ്പത്തിക പ്രയാസങ്ങളും മാനസിക വിഷമങ്ങളും കുടുംബത്തെ  വലക്കുകയാണ്. റസാഖി​​​െൻറ മോചനം സാധ്യമാക്കാൻ  മുഖ്യമന്ത്രിക്കും നോർക്കക്കക്കും കുടുംബം അപേക്ഷ നൽകിയിരുന്നു. ഇതിനിടെ അവധിക്ക് നാട്ടിലെത്തിയ  ജുബൈലിലെ സാമൂഹ്യ പ്രവർത്തകൻ അബ്​ദുൽ കരീം കാസിമിയെ  കുടുംബം സന്ദർശിച്ച്  റസാഖിനെ മോചിപ്പിക്കാൻ സഹായിക്കണമെന്ന് അഭ്യർഥിച്ചിരുന്നു. റസാഖി​​​െൻറ കുടുംബത്തി​​​െൻറ സ്ഥിതി ‘ഗൾഫ് മാധ്യമം’ വാർത്തയാക്കിയതിനെ തുടർന്നാണ് നബ്ഹാൻ ഇവർക്ക് വേണ്ടി എംബസിയിൽ നിവേദനം നൽകിയത്.
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.