‘ഇരുവഴിഞ്ഞി സംഗമം' മേയിൽ 

ദമ്മാം: കിഴക്കൻ പ്രവിശ്യയിലെ ചേന്ദമംഗല്ലൂർ നിവാസികളുടെ കൂട്ടായ്മയുടെ 10ാം വാർഷികത്തോടനുബന്ധിച്ച് വിപുലമായ പരിപാടികൾ സംഘടിപ്പിക്കുന്നു. മേയ് അഞ്ചിന് ജുബൈലിൽ ‘ഇരുവഴിഞ്ഞി സംഗമം’ എന്ന പേരിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ ചേന്ദമംഗല്ലൂർ പ്രദേശത്തി​െൻറ പേരും പെരുമയും വിളിച്ചോതുന്ന വിവിധ പരിപാടികളാണ് സംഗമത്തി​െൻറ ഭാഗമായി സംഘടിപ്പിക്കുന്നത്.  പരിപാടിയുടെ നടത്തിപ്പിനായി വിപുലമായ സംഘാടക സമിതിക്ക് രൂപം നൽകി. ജസീൽ ടി.കെ. (ചെയർമാൻ), ശിഹാബ് കെ.വി (ജന:കൺവീനർ), ജാനിഷ്, നയീം ഇ.കെ. റിസ്​വാന റഹ്മത്ത്, ഷിയ റഈഫ് (ജോ.കൺവീനർ), സൈഫുദ്ദീൻ, അമീൻ, ശൈഖ് മുഹമ്മദ് (ഫിനാൻസ്​), റഹ്മത്ത് എൻ.കെ (വേദി), മുജീബ് കളത്തിൽ (മീഡിയ), നിഹ്മത്ത് (കായികം), യൂനുസ്​ (ഭക്ഷണം), സലീം വി.കെ, സാറാബായ്, അസീസ്​, സൈഫുദ്ദീൻ (റിസപ്ഷൻ) എന്നിവരാണ് സംഘാടക സമിതി അംഗങ്ങൾ. പരിപാടിയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർക്ക് റഹ്മത്ത് (0553358294), ശൈഖ് മുഹമ്മദ് (0508857753), ജസീൽ (0508123621) എന്നിവരുമായി ബന്ധപ്പെടാം.
 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.