അൽഖോബാർ: ഒയാസിസ് എഫ്.സി അൽഖോബാർ മേഖല ഇേൻറണൽ ടൂർണമെൻറ് സംഘടിപ്പിച്ചു. ദോഹയെ തോൽപ്പിച്ച് ബയൂണിയ ജേതാക്കളായി. ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ദമ്മാം റിജണൽ സെക്രട്ടറി അബ്ദുൽ സലാം മാസ്റ്റർ കിക്കോഫ് നിർവഹിച്ചു. അബ്ദുൽ അലി കളത്തിങ്ങൽ, മുജീബ് കളത്തിൽ എന്നിവർ പങ്കെടുത്തു. ഇ ന്ത്യൻ സോഷ്യൽ ഫോറം കേരള സംസ്ഥാന വൈസ് പ്രസിഡൻറ് ഫാറൂഖ് വവ്വാക്കാവ് വിജയികൾക്ക് േട്രാഫി സമ്മാനിച്ചു. അബ്ദുൽ റഹീം പയ്യന്നൂർ (ദോഹ) മികച്ച കളിക്കാരനായി തെരഞ്ഞെടുത്തു. ബാബു മുക്കോളി (ദോഹ), അസ്കർ തിരുന്നാവായ (ബയൂണിയ)എന്നിവർ ടോപ് സ്കോറർമാരായി. ബദറുദ്ദീൻ കോഴിക്കോട്, റസാക്ക് വേങ്ങര, കളി നിയന്ത്രിച്ചു. മൻസൂർ പൊന്നാനി, ഷറഫുദ്ദീൻ ചങ്ങരംകുളം, യാസിർ വള്ളിക്കുന്ന്, ഷാജഹാൻ തിരുവനന്തപുരം, നൗഷാദ്, സുധീർ കൊല്ലം, സുബൈർ തിരുന്നാവായ, മുസ്തഫ കണ്ണൂർ, ഷാജഹാൻ കരുനാഗപ്പള്ളി, ഫൈസൽ കണ്ണൂർ, റഫീഖ് പെരിന്തൽമണ്ണ, മുബാറക് പോയിൽതൊടി, മൂസ്സാൻ പൊന്മള, സാജിദ് കണ്ണൂർ, ഇഖ്ബാൽ തലശ്ശേരി, അലിയാർ കോതമംഗലം, അഷ്റഫ് മുക്കം, നിസാർ പൊന്നാനി, ഷെരീഫ് കോട്ടയം, ഷൗക്കത്ത് കോഴിക്കോട് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.