ആശ്രിതലെവി അടുത്ത മാസം മുതലെന്ന്​ ധനമന്ത്രി

റിയാദ്​: രാജ്യത്തെ വിദേശികൾക്ക്​ നേരത്തെ പ്രഖ്യാപിച്ച നിർബന്ധിത അധിക ലെവി​ അടുത്തമാസം മുതൽ നടപ്പിലാക്കുമെന്ന് ധനമ​ന്ത്രി മുഹമ്മദ്​ അൽജുദ്​ ആൻ സ്​ഥിരീകരിച്ചതായി റോയി​േട്ടഴ്​സ്​ റിപ്പോർട്ട്​ ചെയ്​തു. സൗദിയില്‍ ജോലി ചെയ്യുന്ന വിദേശികളുടെ ആശ്രിതരായി രാജ്യത്ത് കഴിയുന്നവര്‍ക്ക് വര്‍ഷത്തില്‍ 1200 റിയാല്‍ ലവി നൽകേണ്ടിവരുമെന്ന പ്രഖ്യാപനമാണ്​ നടപ്പാകാൻ പോകുന്നത്​. ആശ്രിതർക്ക്​ ഒരാൾക്ക്​ 100 റിയാലാണ്​  നൽകേണ്ടത്​. 2018  മുതൽ ഇത്​ 200 റിയാലും 2019 മുതൽ 300 റിയാലും ആവും. 2020 ആകു​േമ്പാഴേക്കും ഇത്​ ​​​ക്രമേണ 400 റിയാൽ വരെയെത്തും. 
2018  മുതൽ സ്വദേശികളേക്കാൾ കൂടുതൽ വിദേശികളുള്ള സ്​ഥാപനങ്ങൾ ഒരോ വിദേശതൊഴിലാളിക്കും 400 റിയാലും സ്വദേശികളേക്കാൾ വിദേശികൾ കുറവുള്ള സ്​ഥാപനങ്ങൾ ഒരോ വിദേശ തൊഴിലാളിക്ക്​ 300 റിയാലും വീതം വർഷത്തിൽ അധിക ഫീസ്​ നൽകണം. 
2020 ആകു​​േമ്പാഴേക്കും സ്വദേശികളേക്കാൾ കൂടുതൽ വിദേശികളുള്ള സ്​ഥാപനങ്ങൾ ഒരോ വിദേശ തൊഴിലാളിക്കും 800 റിയാലും സ്വദേശികളേക്കാൾ വിദേശികൾ കുറവുള്ള സ്​ഥാപനങ്ങൾ ഒരോ  വിദേശ തൊഴിലാളിക്കും​ 700 റിയാൽ വീതവും നൽകണമെന്നാണ്​ നിശ്ചയിച്ചിരിക്കുന്നത്​.  
2020 ഒടെ​ ബജറ്റിൽ വരവ്​ ചെലവുകൾ ബാലൻസ്​ ചെയ്യുന്നതിന് ലക്ഷ്യമിട്ടുള്ള ​​പ്രവർത്തനങ്ങളാണ്​ ഗവൺമ​െൻറ്​  നടത്തികൊണ്ടിരിക്കുന്നതെന്ന്​​ ധനമന്ത്രി  പറഞ്ഞു. 
 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.