ഖാലിദിയ ട്രോഫി അവഞ്ചേഴ്സ് എഫ്.സിക്ക്

ദമ്മാം: ഖാലിദിയ സംഘടിപ്പിച്ച ഇന്‍േറണല്‍ ഫുട്ബാള്‍ ടൂര്‍ണമെന്‍റിന്‍െറ ഫൈനല്‍ മത്സരത്തില്‍ മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് ഒൗട്ട് കാസ്റ്റ് എഫ്.സിയെ തോല്‍പ്പിച്ച് അവഞ്ചേഴ്സ് എഫ്.സി ജേതാക്കളായി. യാസിര്‍, ജെഗിഷ്, സാലിഹ് എന്നിവര്‍ അവഞ്ചേഴ്സിന് വേണ്ടി ഗോളുകള്‍ നേടിയപ്പോള്‍ ഒൗട്ട് കാസ്റ്റ് എഫ്.സിക്ക് വേണ്ടി യൂസുഫ്, നൗഷാദ്, ഷെരിഫ് കാമ്പു എന്നിവര്‍ ഗോളുകള്‍ നേടി. ടൂര്‍ണമെന്‍റിലെ മികച്ച കളിക്കാരായി അഫ്സല്‍ (കീപ്പര്‍), നിജാസ് (ഡിഫന്‍ഡര്‍) സാലിഹ് (ടോപ് സ്കോറര്‍), നൗഷാദ് (ഐക്കണ്‍ പ്ളെയര്‍), നവാസ് (ബെസ്റ്റ് പെര്‍ഫോര്‍മര്‍), ജഷീദ് അലി (മാനേജര്‍) എന്നിവരെ തിരഞ്ഞെടുത്തു. അര്‍ഷാദ്, അബ്ദു റസാഖ് ചേരിക്കല്‍, ഷിയാസ് ജുബൈല്‍, ഹനീഫ ചേളാരി, പ്രശാന്ത് അരുമന്‍, ജാഫര്‍ ചേളാരി എന്നിവര്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു. എഫ്.എസ്.എന്‍ ട്രാവല്‍സ് എം.ഡി. റസല്‍ ചുണ്ടക്കാടന്‍, ഫസ്റ്റ് ചോയ്സ് ഡയറക്ടര്‍ ജോണ്‍ കോശി, ഹനീഫ് റാവുത്തര്‍, നൈസാം കോട്ടയം, ഡിഫ പ്രസിഡന്‍റ് റഫീഖ് കൂട്ടിലങ്ങാടി, സെക്രട്ടറി മുജീബ് കളത്തില്‍, റിയാസ് പറളി, സമീര്‍ സാം, ഷെക്കീര്‍ വള്ളക്കടവ്, ഫ്രാന്‍കോ, അബ്ദുല്‍ ഫത്താഹ് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ഖാലിദിയ പ്രസിഡന്‍റ് ആബിദ് കരങ്ങാടന്‍ സ്വാഗതവും ടൂര്‍ണമെന്‍റ് കണ്‍വീനര്‍ റഷീദ് ഒറ്റപ്പാലം നന്ദിയും പറഞ്ഞു. ഫൈസല്‍ ചേറ്റുവ, ആബിദ് പാണ്ടിക്കാട്, ഷാജി ബാബു, റിയാസ് പട്ടാമ്പി, സാബിത് പാവറട്ടി, റഷിദ് വേങ്ങര, തോമസ് തൈപറമ്പില്‍, റഊഫ് അരീക്കോട്, അഷ്റഫ് മേലാറ്റൂര്‍ എന്നിവര്‍ ടൂര്‍ണമെന്‍റിന് നേതൃത്വം നല്‍കി.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.