ജിദ്ദ: വീട്ടു ജോലിക്കത്തെുന്ന പ്രവാസികളുടെ സുരക്ഷ ഉറപ്പാക്കുന്ന പുതിയ നിബന്ധനകള്‍ തൊഴില്‍ മന്ത്രാലയം പ്രഖ്യാപിച്ചു. നിയമം ലംഘിക്കുന്ന സ്പോണ്‍സറെ ഒഴിവാക്കി വീട്ടുജോലിക്കാര്‍ക്ക് മറ്റൊരാളുടെ സ്പോണ്‍സര്‍ഷിപ്പിലേക്ക് മാറാന്‍ സൗദി തൊഴില്‍ മന്ത്രി പതിമൂന്ന് നിബന്ധനകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഗാര്‍ഹിക ജോലിക്കാരായ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും നിയമം ഉപയോഗപ്പെടുത്താനാവും. വിവിധ കാരണങ്ങളാല്‍ പ്രയാസപ്പെടുന്ന നിരവധി ഗാര്‍ഹിക ജോലിക്കാര്‍ക്ക് പുതിയ തീരുമാനം അനുഗ്രഹമാവും. അതേ സമയം സ്വന്തം കാരണം കൊണ്ട് തൊഴില്‍ വിടാന്‍ നിര്‍ബന്ധിതരായവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കുകയില്ല.
മൂന്നു മാസത്തെ ശമ്പളം തുടര്‍ച്ചയായോ ഇടവിട്ടോ തൊഴിലാളിയുടെ കാരണം കൊണ്ടല്ലാതെ മുടങ്ങുക, ജോലിക്കാരിയെ എയര്‍പോര്‍ട്ടില്‍ നിന്നോ വന്നിറങ്ങുന്ന ഇതര കേന്ദ്രങ്ങളില്‍ നിന്നോ സ്വീകരിക്കാന്‍ എത്താതിരിക്കുക, രാജ്യത്ത് എത്തി 15 ദിവസത്തിനകം ഏജന്‍സിയില്‍ നിന്നു സ്വീകരിക്കാതിരിക്കുക, താമസ രേഖയായ ഇഖാമ നല്‍കാതിരിക്കുക, കാലാവധി കഴിഞ്ഞ ഇഖാമ 30 ദിവസത്തിനകം പുതുക്കാതിരിക്കുക തുടങ്ങിയ കാരണങ്ങള്‍ ഉണ്ടായാല്‍ ഗാര്‍ഹിക ജോലിക്കാര്‍ക്ക് സ്പോണ്‍സര്‍ഷിപ്പ് മാറാന്‍ തൊഴില്‍ മന്ത്രാലയത്തെ സമീപിക്കാം, തൊഴിലുടമ ജോലിക്കാരുടെ സമ്മതമില്ലാതെ മറ്റൊരാള്‍ക്ക് വാടകക്ക് നല്‍കുക, ബന്ധുക്കള്‍ക്കല്ലാതെ മറ്റുള്ളവരുടെ ജോലി ചെയ്യാന്‍ ആവശ്യപ്പെടുക, ജീവനോ ആരോഗ്യത്തിനോ ഭീഷണിയാകുന്ന ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കുക തുടങ്ങിയ കാരണങ്ങളുണ്ടായാലും സ്പോണ്‍സര്‍ഷിപ്പ് മാറാം. സ്പോണ്‍സറോ ബന്ധുക്കളോ ഏതെങ്കിലും തരത്തില്‍ മോശമായി പെരുമാറുക, തൊഴിലുടമക്കെതിരെ പരാതിയുണ്ടാകുക തുടങ്ങിയ സാഹചര്യങ്ങളിലും മാറ്റം സാധ്യമാണ. തെറ്റായ ഹുറൂബ് റിപ്പോര്‍ട്ട് ചെയ്യുക, ജോലിക്കാര്‍ നല്‍കിയ തൊഴില്‍ പരാതിയില്‍ തുടര്‍ച്ചയായി രണ്ടു തവണ കാരണങ്ങളില്ലാതെ ലേബര്‍ കോടതിയില്‍ ഹാജരാവാതിരിക്കുക തുടങ്ങിയ കാരണങ്ങളുണ്ടെന്നു തോന്നിയാല്‍ മന്ത്രാലയത്തിന് ഇടപെട്ട് മാറ്റം സാധ്യമാക്കാം. ഇത്തരം ജോലിക്കാരെ പുതിയ തൊഴിലുടമക്ക് 15 ദിവസം വരെ പ്രൊബേഷന്‍ പിരീഡായി പരീക്ഷിക്കാമെന്നും മന്ത്രാലയം വ്യക്തമാക്കി. ഈ കാലയളവില്‍ വേതനം നല്‍കണം. സ്പോണ്‍സര്‍ഷിപ്പ് മാറ്റവുമായി ബന്ധപ്പെട്ട എല്ലാ ഫീസുകളും പുതിയ തൊഴിലുടമ നല്‍കണമെന്നാണ് പുതിയ നിബന്ധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.