നിരപരാധിത്വം തെളിയിക്കാനാവാതെ  മോഷണക്കേസിൽ മലയാളി ഒരാഴ്ചയായി ജയിലിൽ 

ജുബൈൽ: കമ്പനി ട്രക്കിലെ ടൂൾ ബോക്സിൽ നിന്നും കേബിൾ മുറിക്കാനുപയോഗിക്കുന്ന കട്ടർ കണ്ടെത്തിയതിനെ തുടർന്ന് കമ്പി മോഷണക്കേസിൽ മലയാളി യുവാവ് ജയിലിലായി. 
പാലക്കാട് സ്വദേശിയും ജുബൈലിലെ  സ്വകാര്യ കമ്പനിയിലെ ഡംപ് ട്രക്ക് ഡ്രൈവറുമായ നൗഫൽ (28 ) ആണ് നിരപരാധിത്വം തെളിയിക്കാനാവാതെ  ജയിലിൽ കഴിയുന്നത്. ഒരാഴ്ച മുമ്പാണ് കേസിനാസ്പദമായ സംഭവം. കമ്പനിയുടെ അൽ-അഹ്സയിലുള്ള പ്രോജക്ടിൽ നിന്നും ജുബൈലിൽ എത്തി ജോലി തുടങ്ങി ആറു ദിവസം പിന്നിടുമ്പോഴാണ് നൗഷാദി​െൻറ ട്രക്കിൽ നിന്ന് കട്ടർ കണ്ടെത്തുന്നത്. ഏതാനും ദിവസം മുമ്പ്  കമ്പനി വക കേബിൾ ആരോ മുറിച്ചു കടത്തിയിരുന്നു. അതി​െൻറ  മോഷ്ടാക്കളെ തെരയുന്നതിനിടെയാണ് സെക്യൂരിറ്റി പരിശോധനയിൽ  നൗഷാദ് ഓടിക്കുന്ന വാഹനത്തിലെ ടൂൾ ബോക്സിൽ കട്ടർ കണ്ടെത്തിയത്. ഉടൻ തന്നെ സെക്യൂരിറ്റി അധികൃതർ മേലധികാരികളെ അറിയിക്കുകയും പൊലീസിന് കൈമാറുകയുമായിരുന്നു. താൻ ജോലിക്കെത്തും മുമ്പാണ് സംഭവം നടന്നതെന്നും വാഹനം ഏറ്റെടുക്കുമ്പോൾ ടൂൾ ബോക്സ് പരിശോധിച്ചിരുന്നില്ലെന്നും നൗഷാദ് പറയുന്നു. ഒരാഴ്ച മുമ്പ് മാത്രം കമ്പനിയുടെ ജുബൈൽ ഓഫീസിലെത്തിയ തനിക്ക് ഇവിടെ അധികം പരിചയക്കാരില്ലെന്നും ട്രക്കിൽ കട്ടർ വന്നതെങ്ങനെയെന്ന് അറിയില്ലെന്നും പോലീസിനോടും കമ്പനി അധികൃതരോടും വ്യക്തമാക്കിയെങ്കിലും ഫലമുണ്ടായില്ല. കട്ടറിനൊപ്പം കവർച്ചപോയ കേബിളി​െൻറ ചില ഭാഗങ്ങളും കണ്ടെടുത്തുവെന്നാണ് ആരോപണമെന്ന് കോടതിയിൽ ഹാജരുണ്ടായിരുന്ന പരിഭാഷകൻ അബ്ദുൽ കരീം കാസിമി പറഞ്ഞു. നൗഫലിന് ജാമ്യത്തിനുള്ള ശ്രമം പുരോഗമിക്കുന്നുണ്ട്.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.