റിയാദ്: പൊലിസ് വേഷമണിഞ്ഞ് വിദേശികളെ കൊള്ളയടിക്കുന്ന സ്വദേശിയെ റിയാദ് പൊലീസ് അറസ്റ്റ് ചെയ്തു. വിദേശികളെ ജോലിസ്ഥലത്തും വഴിയിലും തടഞ്ഞുവെച്ച് പരിശോധനക്കെന്ന വ്യാജേന പണവും മൊബൈലും വിലപിടിപ്പുള്ള വസ്തുക്കളും കവരുന്നതായി പലരില്‍ നിന്നായി പരാതി ലഭിച്ചതിെൻറ അടിസ്ഥാനത്തില്‍ തന്ത്രപൂർവം പോലിസ് ഇദ്ദേഹത്തെ വലയിലാക്കുകയായിരുന്നു. 30 വയസ്സുള്ള പ്രതി കുറ്റം സമ്മതിച്ചതായും 13 ലധികം കേസുകളില്‍ ഇദ്ദേഹം കുറ്റക്കാരനാണെന്ന് ബോധ്യപ്പെട്ടതായും പോലിസ് വൃത്തങ്ങള്‍ പറഞ്ഞു. പ്രതിയെ തുടര്‍നടപടികള്‍ക്കായി പബ്ളിക് പ്രോസിക്യൂഷന് കൈമാറിയിരിക്കയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.