റിയാദ്: നാലു വാഹനാപകടങ്ങളിലായി 26 പേരുടെ ജീവന്‍ റോഡില്‍ പിടഞ്ഞില്ലാതായ ദിവസമായിരുന്നു ശനിയാഴ്ച. ഈജിപ്തില്‍ നിന്നുള്ള ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് 19 പേരാണ് മരിച്ചത്.
ശനിയാഴ്ച പുലര്‍ച്ചെ മക്ക-മദീന എക്സ്പ്രസ് ഹൈവേയിലാണ് ഈ അപകടമുണ്ടായത്. വിവരമറിഞ്ഞ് സിവില്‍ ഡിഫന്‍സ്, റോഡ്സുരക്ഷ വിഭാഗം, ട്രാഫിക്, ആരോഗ്യം, പൊലീസ് എന്നീ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് കുതിച്ചത്തെി രക്ഷ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. റെഡ്ക്രസന്‍റിന്‍െറ 14 യൂനിറ്റുകളും അടിയന്തര സേവന വിഭാഗവും എയര്‍ ആംബുലന്‍സുകളും രക്ഷ പ്രവര്‍ത്തനത്തിലേര്‍പെട്ടതായി മദീന റെഡ് ക്രസന്‍റ് വക്താവ് ഖാലിദ് അല്‍സഹ്ലി പറഞ്ഞു. മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റിയതായും ബസ് ഡ്രൈവര്‍ ഏഷ്യന്‍ വംശജനാണെന്നും റെഡ്ക്രസന്‍റ് വക്താവ് അറിയിച്ചു.
മദീനക്ക് 135 കിലോമീറ്റര്‍ അടുത്താണ് അപകടമെന്ന് മദീന മേഖല ട്രാഫിക് മേധാവി ജനറല്‍ നവാഫ് അല്‍മുഹമ്മദി വ്യക്തമാക്കി. ഡ്രൈവര്‍ ഉറങ്ങിയതാവും ബസ് റോഡില്‍ നിന്ന് തെന്നി മറിയാന്‍ കാരണമെന്നാണ് പ്രാഥമികാനേഷണത്തില്‍ നിന്ന് മനസ്സിലാകുന്നത്. പരിക്കേറ്റവരെ മദീനയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അപകടകാരണമറിയാന്‍ വിശദമായ അന്വേഷണം ആരംഭിച്ചതായും ട്രാഫിക് മേധാവി പറഞ്ഞു. സംഭവം നടന്നയുടനെ മദീനയിലെ ആശുപത്രികള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിരുന്നു.
വാദി ഫറഅ് മേഖല ആശുപത്രികളില്‍ 12 പേരും മദീനയിലെ ആശുപത്രികളില്‍ പത്ത് പേരെയും മീഖാത്ത് ജനറല്‍ ആശുപത്രിയില്‍ രണ്ട് സ്ത്രീകളെയും ഒരു കുട്ടിയേയും പ്രവേശിപ്പിച്ചിട്ടുണ്ട്. റിയാദ് -മക്ക റോഡിലുണ്ടായ അപകടത്തില്‍ രണ്ടു പേരുടെ ജീവനാണ് നഷ്ടമായത്. മൂന്നു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
റെഡ്ക്രസന്‍റിന്‍െറ മൂന്ന് യൂനിറ്റ് ആംബുലന്‍സ് സ്ഥലത്തത്തെിയാണ് രക്ഷ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. 16 കാരന്‍ ഓടിച്ച വാഹനം വൈദ്യുതി പോസ്റ്റിലിടിച്ചാണ് അസീറിലെ അല്‍മാഹ ഹൈവേയില്‍ അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ബാലന്‍ തല്‍ക്ഷണം മരിച്ചു.
ഖമീസ് മുശൈത് ഹൈവേയിലുണ്ടായ രണ്ടാമത്തെ അപകടത്തില്‍ നാലു പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. രണ്ട് അപകടങ്ങളിലുമായി ഏഴു പേര്‍ക്ക് പരിക്കേറ്റു. ഇവരെ പരിസരത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.