??????? ???????? ??????????

തെരുവിലലഞ്ഞ സന്തയ്യക്ക് മസ്ജിദ് തണലായി

റിയാദ്: ജോലിയില്ലാതെ മാനസിക വിഭ്രാന്തിയിലായി തെരുവില്‍ അലഞ്ഞ തെലുങ്കാന കൃഷ്ണ നഗര്‍ സ്വദേശി സന്തയ്യ ഗോദാരിക്ക് (49) തണലായി ബത്ഹയിലെ മസ്ജിദും ഇമാമും. ബത്ഹ കോമേഴ്സ്യല്‍ സെന്‍ററിന് സമീപമുള്ള മസ്ജിനുള്ളിലും പുറത്തെ തിണ്ണയിലുമൊക്കെയായാണ് ആഴ്ചകളായി സന്തയ്യ അന്തിയുറങ്ങുന്നത്. നിര്‍മാണ ജോലിക്കിടെയുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ദീര്‍ഘനാള്‍ ആശുപത്രിയില്‍ കഴിഞ്ഞ ശേഷം തെരുവിലിറങ്ങുകയും അലഞ്ഞുതിരിയുകയും ചെയ്ത ഇയാള്‍ ഒടുവില്‍ പള്ളിയില്‍ അഭയം തേടുകയായിരുന്നു. ഇമാം ഇയാളോട് കരുണകാട്ടുകയും അന്തിയുറങ്ങാന്‍ അനുമതി നല്‍കുകയും ചെയ്തു. കൂടാതെ സ്പോണ്‍സറെ കുറിച്ചുള്ള വിവരങ്ങള്‍ ചോദിച്ചറിഞ്ഞ് ഫോണ്‍ വിളിച്ച് പ്രശ്നപരിഹാരം ആവശ്യപ്പെട്ടു. 2015 ഏപ്രില്‍ 15നാണ് സന്തയ്യ ഹൗസ് ഡ്രൈവര്‍ വിസയില്‍ റിയാദിലത്തെിയത്. എന്നാല്‍ ജോലി കെട്ടിട നിര്‍മാണ മേഖലയിലായിരുന്നു. ഒരിക്കല്‍ ജോലിക്കിടെയുണ്ടായ അപകടത്തില്‍ പരിക്കേറ്റ് റിയാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. 
പരിക്ക് ഭേദമായി ആശുപത്രിയില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം സ്പോണ്‍സറുടെ അടുത്തേക്ക് പോയില്ല. ആശുപത്രിയിലും ആളെ കാണാതായതോടെ ഒളിച്ചോടിയെന്ന് ജവാസാത്തില്‍ പരാതിപ്പെട്ടതോടെ ഹുറൂബായി. താമസിക്കാനിടമോ ജോലിയോ ഭക്ഷണമോ ഇല്ലാതായതോടെ നേരിയ തോതില്‍ മനോവിഭ്രാന്തിയിലുമായി. ഇതിനിടയില്‍ ഇന്ത്യന്‍ എംബസിയില്‍ ചെന്നിരുന്നു. സാമൂഹിക ക്ഷേമവിഭാഗം ഇയാളില്‍ നിന്ന് പരാതി എഴുതി വാങ്ങി. ഇയാളെ റിയാദിലത്തെിച്ച ഹൈദരാബാദിലെ റിക്രൂട്ട്മെന്‍റ് ഏജന്‍റിനെ എംബസിയില്‍ നിന്ന് ബന്ധപ്പെട്ടപ്പോള്‍ പണമൊന്നും ഈടാക്കാതെ സൗജന്യമായാണ് റിക്രൂട്ട് ചെയ്തതെന്നും സ്പോണ്‍സറുടെ അടുത്തുപോകാതിരുന്നത് കൊണ്ടാണ് ‘ഹുറൂബാ’ക്കിയതെന്നും പറഞ്ഞു. നിയമ കുരുക്ക് ഒഴിവാക്കി സ്വദേശത്തേക്ക് തിരിച്ചയക്കാന്‍ സ്പോണ്‍സര്‍ 5000 റിയാല്‍ ആവശ്യപ്പെടുകയാണെന്നും അയാള്‍ അറിയിച്ചു. എങ്കില്‍ തര്‍ഹീല്‍ (നാടുകടത്തല്‍ കേന്ദ്രം) വഴി എക്സിറ്റ് ശ്രമിക്കാമെന്ന് എംബസിയധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍ അവിടെ നിന്ന് പിന്നീട് കാണാതായ ഇയാള്‍ ബത്ഹയിലത്തെി പള്ളിയില്‍ അഭയം പ്രാപിക്കുകയായിരുന്നു. ഇമാം ബന്ധപ്പെട്ടതോടെ തിരിച്ചയക്കാനുള്ള നടപടി സ്വീകരിക്കാമെന്ന് സ്പോണ്‍സര്‍ സമ്മതിച്ചു. മസ്ജിദിന്‍െറ ചുറ്റുവട്ടത്തുള്ള സ്ഥാപനങ്ങളിലെ അബ്ദുല്ല, റഫീഖ്, നൂര്‍ തുടങ്ങിയ മലയാളികളടക്കമുള്ളവരാണ് ഇയാള്‍ക്ക് ഭക്ഷണവും മറ്റും നല്‍കുന്നത്. ഇവര്‍ പറഞ്ഞ് വിഷയം അറിഞ്ഞ സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട് പള്ളിയിലത്തെി ഇയാളെയും ഇമാമിനെയും കണ്ട് വിവരങ്ങള്‍ മനസ്സിലാക്കി. 
സ്പോണ്‍സറെ ബന്ധപ്പെട്ട് ഫൈനല്‍ എക്സിറ്റ് നടപടികള്‍ പൂര്‍ത്തീകരിക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. തെലുങ്കാനയിലെ നിര്‍ധന കുടുംബാംഗമാണ് സന്തയ്യ. ലക്ഷ്മിയാണ് ഭാര്യ. രാജയ്യയും മധുനവ്വയുമാണ് മാതാപിതാക്കള്‍.  
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.