??????????? ???? ???????? ???????????? ?????? ???????????????

തീ പിടിച്ച കെട്ടിടത്തില്‍ രക്ഷകയായി; മലയാളി നഴ്സിന് വാദി ദവാസിര്‍ ആശുപത്രിയുടെ ആദരം

റിയാദ്: ആശുപത്രി ജീവനക്കാര്‍ താമസിച്ചിരുന്ന കെട്ടിടത്തില്‍ തീ പിടിച്ച സന്ദര്‍ഭത്തില്‍ സ്വന്തം സമ്പാദ്യം സംരക്ഷിക്കാന്‍ നില്‍ക്കാതെ മുറിക്ക് പുറത്തിറങ്ങി മുഴുവന്‍ സഹപ്രവര്‍ത്തകരേയും വിളിച്ചുണര്‍ത്തി സുരക്ഷ ജീവനക്കാരനെ വിവരമറിയിച്ച മലയാളി നഴ്സിന് വാദി ദവാസിര്‍ ജനറല്‍ ആശുപത്രി മേധാവിയുടെ ആദരം. കോട്ടയം മരങ്ങാട്ടുപിള്ളി സ്വദേശിനി സുലോചനയാണ് ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ ആദരം ഏറ്റുവാങ്ങിയത്. സൗദി പത്രങ്ങളിലും ഇത് വാര്‍ത്തയായിരുന്നു. ജൂണ്‍ മൂന്നിനാണ് വാദി ദവാസിറിലെ വാദീ അല്‍ഖദീം ജനറല്‍ ആശുപത്രിയിലെ നഴ്സുമാരുടെ താമസ സ്ഥലത്ത് അഗ്നിബാധയുണ്ടായത്. മൂന്നു നില കെട്ടിടത്തിലെ മുകള്‍ നിലയിലുള്ള സുലോചനയുടെ മുറിയിലെ എ.സിയില്‍ നിന്നാണ് തീ പടര്‍ന്നത്. രാത്രി ജോലി കഴിഞ്ഞ് രാവിലെ 6.45ന് ഉറങ്ങാന്‍ കിടന്നപ്പോഴാണ് സംഭവം. മുറിയില്‍ താമസിക്കുന്ന ഈരാറ്റുപേട്ട സ്വദേശി പ്രിയ ഡ്യൂട്ടിയിലായിരുന്നു. ഇവരുടെ സര്‍ട്ടിഫിക്കറ്റുകളും നഷ്ടമായി. എസ്.എസ്.എല്‍.സി, പ്രീ ഡിഗ്രി, അമൃത ആശുപത്രിയിലെ എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് ചാമ്പലായത്. 10 പവനോളം സ്വര്‍ണവും നഷ്ടപ്പെട്ടതായി സുലോചന ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ ഇതുവരെ ലഭിച്ചിട്ടില്ളെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എ.സിയില്‍ തീ പടര്‍ന്ന് ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടാവുകയും പൊട്ടിത്തെറി കേള്‍ക്കുകയും ചെയ്തതോടെ ഒന്നുമെടുക്കാതെ പുറത്തേക്കിറങ്ങി മറ്റു മുറികളിലുള്ളവരെയെല്ലാം വിളിച്ച് വിവരം നല്‍കുകയായിരുന്നു. പിന്നീട് പുറത്തേക്കോടി ആശുപത്രി സുരക്ഷ ജീവനക്കാരനെ വിവരമറിയിച്ചു. മടങ്ങിയത്തെിയപ്പോഴേക്കും സര്‍ട്ടിഫിക്കറ്റുകള്‍ മുഴുവന്‍ കത്തിപ്പോയിരുന്നു. തന്‍െറ മുറി പൂര്‍ണമായും കെട്ടിടത്തിലെ രണ്ടു നിലയും കത്തിപ്പോയി. സിവില്‍ ഡിഫന്‍സത്തെിയാണ് കെട്ടിടത്തിലുണ്ടായിരുന്ന നഴ്സുമാരെ ഒഴിപ്പിച്ചത്. സമീപത്തെ ഗ്യാസ് സിലിണ്ടറുകള്‍ അവര്‍ നീക്കം ചെയ്തതിനാല്‍ വന്‍ ദുരന്തം ഒഴിവായെന്നും സുലോചന പറഞ്ഞു.
അപകടം നടന്ന സമയത്ത് കെട്ടിടത്തിലുണ്ടായ വെളിച്ചക്കുറവ് വകവെക്കാതെ പുക പടങ്ങള്‍ക്കിടയിലും സഹപ്രവര്‍ത്തകരെയും സുഹൃത്തുക്കളെയും സമചിത്തതയോടെ രക്ഷാ മാര്‍ഗങ്ങളിലേക്ക് വഴി കാട്ടുകയും പലരെയും അവിടെ എത്തിക്കുക്കയും ധൈര്യം പകര്‍ന്നു നല്‍കുകയും ചെയ്യുന്നതില്‍ സുലോചന മുന്നില്‍ നിന്നതായി ആശുപത്രി മേധാവി മുബാറക് ശുറൈദ പറഞ്ഞു. ആശുപത്രിയുടെ അംഗീകാര പത്രം സമ്മാനിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവരെയും കെട്ടിടത്തിന് പുറത്ത് എത്തിക്കുന്നതിലും അഗ്നി ശമന സേന ഉദ്യോഗസ്ഥരോടൊപ്പം പ്രാഥമിക ശുശ്രൂഷ ചെയ്യുന്നതിലും കൂടെ നിന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുലോചനയുടെ സേവനത്തിനുള്ള ആദര സൂചകമായാണ് ചടങ്ങ് സംഘടിപ്പിച്ചത്.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.