18 ലക്ഷം ഉംറ തീര്‍ഥാടകരത്തെി;  മുന്‍വര്‍ഷത്തേക്കാള്‍ 10 ശതമാനം കുറവ്

ജിദ്ദ: ഉംറ തീര്‍ഥാടകരുടെ എണ്ണത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 10 ശതമാനത്തോളം കുറവ് വന്നതായി ഹജ്ജ് ഉംറ ദേശീയ സമിതി ഉപാധ്യക്ഷന്‍ എന്‍ജിനീയര്‍ അബ്ദുല്ല ഖാദി. സീസണ്‍ തുടങ്ങിയതു മുതല്‍ കഴിഞ്ഞ വ്യാഴം വരെയുള്ള 64 ദിവസത്തിനുള്ളില്‍ 18 ലക്ഷം ഉംറ തീര്‍ഥാടകരാണ് എത്തിയത്. ഒരു മാസം എട്ട് ലക്ഷം പേര്‍ എന്ന കണക്കിലാണ് തീര്‍ഥാടകരുടെ വരവ്. ആദ്യമാസം 7,80,000 തീര്‍ഥാടകരും രണ്ടാമത്തെ മാസം 8,79,000 തീര്‍ഥാടകരുമാണ് എത്തിയത്. ഈ വര്‍ഷം ഒരു മാസം ഏകദേശം 12 ലക്ഷം തീര്‍ഥാടകരത്തെുമെന്നാണ് ഹജ്ജ് മന്ത്രാലയം പ്രതീക്ഷിച്ചിരുന്നത്. തുനീഷ്യ, ബംഗ്ളാദേശ്, യമന്‍ രാജ്യങ്ങളില്‍ നിന്ന് തീര്‍ഥാടകരത്തെിയിട്ടില്ല. രാഷ്ട്രീയ പ്രതിസന്ധി തുടങ്ങിയതു മുതല്‍ സിറിയക്കാരുടെ വരവ് നിലച്ചിട്ടുണ്ട്. ഇന്തോനേഷ്യ, തുര്‍ക്കി, ലിബിയ, ഇറാഖ്, ഇറാന്‍ രാജ്യക്കാരുടെ എണ്ണം കഴിഞ്ഞ തവണത്തേതിനെക്കാള്‍ കുറവാണ്. സാമ്പത്തികവും രാഷ്ട്രീയവുമായ കാരണങ്ങള്‍ ഇതിനു പിന്നിലുണ്ട്. ചില രാജ്യങ്ങളിലെ ഒദ്യോഗിക അവധി ദിവസങ്ങളും മറ്റൊരു കാരണമാണ്. 
തീര്‍ഥാടകരുടെ എണ്ണം കുറയാനുണ്ടായ കാരണങ്ങളുമായി സൗദിക്ക് ഒരു ബന്ധവുമില്ല. ഉംറയുടെ കവാടം ലോകത്തിനായി തുറന്നിട്ടിരിക്കുകയാണ്. തീര്‍ഥാടകര്‍ക്ക് ഏറ്റവും മികച്ച സേവനമൊരുക്കുന്നതിലാണ് രാജ്യം എപ്പോഴും ശ്രദ്ധ ചെലുത്തുന്നതെന്നും ഹജ്ജ് ഉംറ ദേശീയ സമിതി ഉപാധ്യക്ഷന്‍ പറഞ്ഞു. സീസണിന്‍െറ ആദ്യത്തില്‍ ഇറാനില്‍ നിന്ന് കുറച്ച് തീര്‍ഥാടകരത്തെിയിരുന്നു. 
ഇറാനും സൗദിയും തമ്മിലെ നയതന്ത്രബന്ധം നിലച്ചത് തീര്‍ഥാടകരെ ബാധിച്ചിട്ടില്ല.  ഉംറ നിര്‍വഹിക്കുന്നതില്‍ ഇറാനില്‍ നിന്നുള്ള ആരെയും തടഞ്ഞിട്ടുമില്ല. നിലവിലെ സാഹചര്യത്തില്‍ ഇറാനിലെ ഉംറ തീര്‍ഥാടകര്‍ക്ക് വിസ നല്‍കുന്നതിനുള്ള ക്രമീകരണം എങ്ങനെയാകുമെന്ന് സമിതി കാത്തിരിക്കുകയാണ്. ലിബിയന്‍ തീര്‍ഥാടകര്‍ക്ക് തുനീഷ്യയിലെ സൗദി എംബസി വഴി വിസ നല്‍കുന്നതു പോലെ അയല്‍രാജ്യങ്ങളിലെ എംബസി വഴി ഉംറ വിസ നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വിഷയത്തില്‍ അന്തിമ തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ല. പകരം എംബസികളും കോണ്‍സുലേറ്റുകളും നിര്‍ണയിക്കലൊക്കെ വിദേശ മന്ത്രാലയത്തിന്‍െറ ഉത്തരവാദിത്തത്തില്‍പെട്ടതാണെന്നും അബ്ദുല്ല ഖാദി പറഞ്ഞു. അതേസമയം, പാകിസ്താന്‍, ഈജിപ്ത് എന്നീ രാജ്യങ്ങളില്‍ നിന്ന് തീര്‍ഥാടകരുടെ എണ്ണം മുന്‍വര്‍ഷത്തേക്കാള്‍ 20 ശതമാനം വര്‍ധിച്ചിട്ടുണ്ട്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.