ജിദ്ദയില്‍ അഗ്നിബാധ;  കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു

ജിദ്ദ: അഗ്നിബാധയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ പുക ശ്വസിച്ച് മരിച്ചു. ജിദ്ദയുടെ തെക്ക് ജാമിഅ ഡിസ്ട്രിക്റ്റില്‍ മൂന്ന് നിലയുള്ള പുരാതന കെട്ടിടത്തിലാണ് തീ പിടിത്തമുണ്ടായത്. മാതാപിതാക്കളും മൂന്ന് കുട്ടികളുമാണ് മരിച്ചത്. ഇവര്‍ സോമാലിയക്കാരാണെന്ന് റിപ്പോര്‍ട്ടുണ്ട്. ശനിയാഴ്ച രാവിലെ ഒമ്പത് മണിക്കാണ് കെട്ടിടത്തില്‍ നിന്ന് പുക ഉയരുന്ന വിവരം ലഭിച്ചതെന്ന് മേഖല സിവില്‍ ഡിഫന്‍സ് വക്താവ് കേണല്‍ സഈദ് സര്‍ഹാന്‍ പറഞ്ഞു. സ്ഥലത്തത്തെിയ സിവില്‍ ഡിഫന്‍സ് തീ അണക്കാനും ആളുകളെ ഒഴിപ്പിക്കാനും ശ്രമങ്ങള്‍ തുടങ്ങി. അതിനിടയിലാണ് ഫ്ളാറ്റിന്‍െറ വാതില്‍ അകത്ത് നിന്ന് അടച്ച നിലയില്‍ കണ്ടത്. വാതില്‍പൊളിച്ചു അതിലുള്ളവരെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചപ്പോഴേക്കും പുക ശ്വസിച്ച് അകത്തുണ്ടായിരുന്ന അഞ്ച് പേരും മരിച്ചിരുന്നു. മൃതദേഹങ്ങള്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അപകടകാരണമറിയാന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.