ചക്രകസേരയില്‍ കഴിയുന്ന യുവാവ് നീതിതേടി പൊലീസ് സ്റ്റേഷനില്‍

ജുബൈല്‍: കാലിനു ഗുരുതരപരിക്കേറ്റ് ചക്ര കസേരയില്‍ കഴിയുന്ന യു.പി സ്വദേശി നീതി തേടി 40 കിലോമിറ്റര്‍ താണ്ടിപൊലീസ് സ്റ്റേഷനിലത്തെി. ജുബൈലിലെ സ്വകാര്യ കമ്പനിയില്‍ തൊഴിലാളിയും യു.പി സുല്‍താന്‍പൂര്‍ സ്വദേശിയുമായ വിനോദ് കുമാര്‍ (35) ആണു കഴിഞ്ഞദിവസം ജുബൈല്‍ പൊലീസില്‍ പരാതിയുമായി എത്തിയത്. മൂന്നു മാസം മുമ്പ് ജോലിസ്ഥലത്തുണ്ടായ അപകടത്തില്‍ തുടയെല്ല് പൊട്ടി ഗുരുതരമായി പരിക്കേറ്റിരുന്നു. അല്‍-മന ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയക്ക് ശേഷം ഒരുമാസത്തോളം ആശുപത്രിയില്‍ കിടന്നു. പിന്നീട് ക്യാമ്പിലേക്ക ്മാറ്റിയെങ്കിലും വീല്‍ചെയറില്‍നിന്നും എഴുന്നേല്‍ക്കനാകാത്തതുമൂലം ജോലിയില്‍ പ്രവേശിക്കാനായില്ല. കഴിഞ്ഞ രണ്ട് മാസമായി ക്യാമ്പിലെ മുറിയില്‍ ഒറ്റക്ക് കഴിയുകയാണ്. എട്ടുമാസം മുമ്പ് സൗദിയില്‍ എത്തിയ വിനോദിന് തുടര്‍ചികിത്സക്കായി നാട്ടിലേക്ക് പോകണം. വില്‍ചെയറില്‍നിന്നു എഴുന്നേക്കണമെങ്കിലോപ്രാഥമികാവശ്യങ്ങല്‍ നിറവേറ്റണമെങ്കിലോ പരസഹായം ആവശ്യമാണ്. ഇടക്കിടെ അനുഭവപ്പെടുന്ന കാലിന്‍െറ വേദനയാണു മറ്റൊരുപ്രതിസന്ധി. നിരവധി തവണ നാട്ടില്‍ വിടണമെന്ന് അപേക്ഷിച്ചെങ്കിലും കമ്പനി കൂട്ടാക്കിയില്ല. ഇതിനെതുടര്‍ന്നാണുപൊലീസില്‍പരാതി നല്‍കാന്‍ വിനോദ് കുമാര്‍ തീരുമാനിച്ചത്. ജുബൈല്‍ -ഖഫ്ജി റോഡില്‍ അബുഹദ്രിയക്ക് സമീപമുള്ള ക്യാമ്പില്‍നിന്ന് ജുബൈലിലേക്ക് വരാന്‍ സുഹൃത്തുക്കളടക്കം പലരോടും അഭ്യര്‍ഥിച്ചെങ്കിലും ആരും ചെവിക്കൊണ്ടില്ല. ഒടുവില്‍ തനിച്ച് വീല്‍ചെയറില്‍ ക്യാമ്പില്‍നിന്നും ടാക്സിയില്‍ ജുബൈലില്‍ എത്തുകയായിരുന്നു. 
പരാതിവായിച്ച് നോക്കിയ അധികൃതര്‍ കേസിന്‍െറ രീതി അനുസരിച്ച ്ട്രാഫിക്ക് അധികൃതരെയാണു സമീപിക്കേണ്ടതെന്ന് അറിയിച്ചു. അവിടെ നിന്നും ട്രാഫിക്ക് പോലീസിനെ സമീച്ച വിനോദ് രാത്രി വൈകി ടാക്സിയില്‍ ക്യാമ്പിലേക്ക് മടങ്ങി.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.