കഅ്ബ കഴുകല്‍ അടുത്ത ആഴ്ച

മക്ക: കഅ്ബ കഴുകല്‍ അടുത്ത ആഴ്ച്ചചത്തേക്ക് നീട്ടി. വടക്ക് മുറ്റം വികസന പദ്ധതികളും മത്വാഫ് വികസനവും നടക്കുന്നതിനാലാണ് അടുത്താഴ്ച ആദ്യത്തിലേക്ക് കഅ്ബ കഴുകല്‍ നീട്ടിവെച്ചതെന്ന് ഇരുഹറം കാര്യാലയ വൃത്തങ്ങള്‍ പറഞ്ഞു. ഹറമിലത്തെുന്നവര്‍ക്കും ഉംറ തീര്‍ഥാടകര്‍ക്കും കൂടുതല്‍ സൗകര്യമൊരുക്കുകയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. കഅ്ബ കഴുകല്‍ നീട്ടിവെക്കാന്‍ ഗവണ്‍മെന്‍റ് നിര്‍ദേശം നല്‍കിയിരുന്നതായും ഇരുഹറം കാര്യാലയം വൃത്തങ്ങള്‍ പറഞ്ഞു. ശഅ്ബാന്‍ ഒന്നിനും മുഹറം 15നുമാണ് സാധാരണ കഅ്ബ കഴുകല്‍ ചടങ്ങ് നടക്കാറ്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.