റിയാദ്: ഗതാഗത നിരീക്ഷണത്തിനും നിയമലംഘനങ്ങള്‍ കണ്ടത്തെുന്നതിനും സൗദി ട്രാഫിക് വിഭാഗം നടപ്പാക്കിയ ‘സാഹിര്‍’ സംവിധാനം ആഭ്യന്തര മന്ത്രാലയത്തിന് കീഴിലേക്ക് മാറ്റുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷമായി മൂന്ന് പ്രമുഖ സ്വകാര്യ കമ്പനികള്‍ നടത്തിവന്ന സാങ്കേതിക വിദ്യയുടെ പൂര്‍ണ ഉത്തരവാദിത്തം നംവബര്‍ ആദ്യത്തോടെ ആഭ്യന്തര മന്ത്രാലയത്തിനാകും.
പദ്ധതി ആരംഭിച്ച സമയത്തുണ്ടായ ധാരണയുടെ അടിസ്ഥാനത്തിലാണ് സാഹിര്‍ കാമറകള്‍ അടങ്ങിയ ഉപകരണങ്ങളും ഇലക്ട്രോണിക് സംവിധാനവും മന്ത്രാലയത്തിന് കീഴിലേക്ക് മാറ്റുന്നത്. മൂന്നുവര്‍ഷത്തെ നടത്തിപ്പാണ് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ട്രാഫിക് വിഭാഗം സ്വകാര്യ കമ്പനികള്‍ക്ക് കരാര്‍ നല്‍കിയിരുന്നത്. 4,000ലധികം ജോലിക്കാര്‍ക്ക് നിലവിലുള്ള സേവന വേതന വ്യവസ്ഥയില്‍ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലേക്ക് മാറാവുന്നതാണെന്നും അധികൃതര്‍ വ്യക്തമാക്കി.
‘സൗദി കമ്പനി ഫോര്‍ കോംപ്രിഹെന്‍സീവ് സെക്യൂരിറ്റി കണ്‍ട്രോള്‍’ എന്ന പേരിലുള്ള കമ്പനിയിലേക്കാണ് ജോലിക്കാരെ മാറ്റുക. ഇത്തരത്തില്‍ മാറുന്ന ജോലിക്കാര്‍ക്ക് നിലവിലെ കമ്പനിയില്‍ നിന്ന് ഒക്ടോബര്‍ അവസാനത്തോടെ കരാര്‍ അവസാനിപ്പിച്ചതായി രേഖ നല്‍കും. ആഭ്യന്തര മന്ത്രാലയത്തിന് പുറമെ, വിദേശകാര്യം, ഗതാഗതം, സിവില്‍ ഡിഫന്‍സ്, പാസ്പോര്‍ട്ട് വിഭാഗം തുടങ്ങി 12ഓളം മന്ത്രാലയങ്ങള്‍ക്ക് ഈ കമ്പനി വിവിധ സാങ്കേതിക, സുരക്ഷ സേവനങ്ങള്‍ നല്‍കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.