മദീന: ഹജ്ജ് കമ്മിറ്റി വഴി ഹജ്ജിനത്തെിയ മുഴുവന്‍ ഇന്ത്യന്‍ ഹാജിമാരും സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലത്തെിയ മുഴുവന്‍ മലയാളി ഹാജിമാരും ഇന്ന് രാത്രിയോടെ മദീനയോട് വിട പറയും. ബുധന്‍ രാവിലെ.5.30 നുള്ള എയര്‍ ഇന്ത്യയുടെ മുംബൈ വിമാനത്തില്‍ 332 പേരും ഒമ്പതുമണിക്കുള്ള ജയ്പൂര്‍ നാസ് എയറില്‍ 243പേരും, ഉച്ചക്ക് 3.16 ന് മുംബൈ എയര്‍ ഇന്ത്യയില്‍ 310 പേരും മടങ്ങും. വൈകീട്ട് 6.16നുള്ള എയര്‍ ഇന്ത്യയില്‍ 332 മലയാളി ഹാജിമാര്‍ കൊച്ചിയിലത്തെും. രാത്രി 9 ന് ഗയയിലേക്ക് നാസ് എയറില്‍ 130 ഹാജിമാരും, രാത്രി 9.16 നുള്ള എയര്‍ഇന്ത്യയില്‍ 202 മലയാളി ഹാജിമാരും 95 മുംബൈ ഹാജിമാരും യാത്രയാവും. അവസാനത്തെ വിമാനം കൊച്ചിയില്‍ ഇറങ്ങിയതിന് ശേഷമാകും മുംബൈയിലേക്ക് ബാക്കി ഹജിമാരെയുംകൊണ്ട് പോവുകയെന്ന് ഹജ്ജ് മിഷനില്‍ ജോലി ചെയ്യുന്ന ശംസു കണ്ണൂര്‍ അറിയിച്ചു. ഇന്ന് കൊച്ചിയിലേക്ക് 534 ഹാജിമാരാണ് യാത്രയാവുന്നത്. ഈ വര്‍ഷം ഹജ്ജിനത്തെിയവരില്‍ നാലു മലയാളികളടക്കം 33 ഹാജിമാരാണ് മദീനയില്‍ മരണപ്പെട്ടത്. വിവിധ അസുഖങ്ങള്‍ കാരണം നാല് ഹാജിമാര്‍ ഇപ്പോള്‍ ആശുപത്രിയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.