നജ്റാനില്‍ വീണ്ടും ഷെല്ലാക്രമണം; രണ്ടുമരണം

റിയാദ്: സൗദിയുടെ തെക്കന്‍ മേഖലയിലെ നജ്റാനില്‍ ഉണ്ടായ ഷെല്ലാക്രമണത്തില്‍ രണ്ടുമരണം. ഇന്നലെ രാവിലെയാണ് യമനിലെ ഹൂതി വിമതരില്‍നിന്ന് നിരവധി തവണ ഷെല്ലാക്രമണമുണ്ടായത്. 
ആക്രമണത്തില്‍ രണ്ട് വിദേശികള്‍ കൊല്ലപ്പെട്ടതായും ഒരു സ്വദേശിക്ക് പരിക്ക് പറ്റിയതായും സിഫില്‍ ഡിഫന്‍സ് സ്ഥിരീകരിച്ചു. മരിച്ച വിദേശികള്‍ ഏത് രാജ്യക്കാരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഷെല്ലാക്രമണത്തില്‍ നിരവധി കെട്ടിടങ്ങളും ഭാഗികമായി തകര്‍ന്നിട്ടുണ്ട്. 
ഈ മേഖലയില്‍ നേരത്തെയുണ്ടായ ഷെല്ലാക്രമണങ്ങളില്‍ മലയാളികള്‍ ഉള്‍പ്പെടെ കൊല്ലപ്പെട്ടിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.