റിയാദ്: യമന്‍ വിമതരായ ഹൂതി, അലി സാലിഹ് പക്ഷവുമായി അബ്ദുറബ്ബ് ഹാദി മന്‍സൂറിന്‍െറ നേതൃത്വത്തിലുള്ള ഒൗദ്യോഗിക വിഭാഗം ചര്‍ച്ചക്ക് തയാറായ സാഹചര്യത്തില്‍ യമനിലേക്കുള്ള യു.എന്‍ പ്രതിനിധി ഇസ്മാഈല്‍ വലദുശൈഖ് അഹ്മദ് രക്ഷാസമിതിയുടെ 2216ാം നമ്പര്‍ കരാര്‍ പ്രയോഗവത്കരിക്കാനുള്ള നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചു. അറബ്, ഗള്‍ഫ് സൈന്യത്തെ യമനില്‍ വിന്യസിക്കണമെന്ന് യു.എന്‍ പ്രതിനിധി അഭിപ്രായപ്പെട്ടു. ഹൂതികള്‍ ഈ സൈന്യത്തിന് ആയുധങ്ങള്‍ ഏല്‍പിച്ച് കീഴടങ്ങണം. യു.എന്‍ നേതൃത്വം നല്‍കുന്ന ചര്‍ച്ച ഈ മാസാവസാനം വിയന്നയില്‍ നടക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഇതിലേക്ക് യമ ന്‍ നാലോ അഞ്ചോ പ്രതിനിധികളെ അയക്കും.
ഹൂതികള്‍ തടവിലാക്കിയ യമന്‍ പ്രതിരോധമന്ത്രി മുഹമ്മദ് സുബ്ഹി ഉള്‍പ്പെടെയുള്ള തടവുകാരെ ചര്‍ച്ചയുടെ മുന്നോടിയായി വിട്ടയക്കണമെന്നും സമ്മര്‍ദമുയര്‍ന്നിട്ടുണ്ട്. ഹൂതികളുടെ ഘട്ടം ഘട്ടമായ കീഴടങ്ങലും യമന്‍ സമാധാന സര്‍ക്കാറിന്‍െറ സുസ്ഥിരഭരണവുമാണ് ചര്‍ച്ചയിലൂടെ ലക്ഷ്യമാക്കുന്നതെന്ന് അബ്ദുറബ്ബ് ഹാദി മന്‍സൂറിന്‍െറ ഒൗദ്യോഗിക വക്താവ് യാസീന്‍ മക്കാവി പറഞ്ഞു. എന്നാല്‍ സൗദിയുടെ നേതൃത്വത്തില്‍ സഖ്യസേന യമനില്‍ തടരുന്ന സൈനിക നടപടി നിര്‍ത്തിവെക്കാനോ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാനോ ഉദ്ദേശ്യമില്ളെന്നും യമന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. വിമതവിഭാഗം ആയുധശേഖരണവും ശക്തിസംഭരണവും നടത്തുമെന്നതിനാലാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ സാധിക്കാത്തതെന്നും വക്താവ് വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.