റിയാദ്: സൗദി തൊഴില്‍ മന്ത്രാലയം നാലുവര്‍ഷമായി രാജ്യത്ത് നടപ്പാക്കിവരുന്ന നിതാഖാത്ത് സംവിധാനം പൂര്‍ണ പരാജയമാണെന്ന് ശൂറ കൗണ്‍സിലംഗം ഡോ. സഈദ് അശൈ്ശഖ് അഭിപ്രായപ്പെട്ടു. നിതാഖാത്ത് നടപ്പാക്കിയ വര്‍ഷങ്ങളില്‍ വിദേശ റിക്രൂട്ടിങും വിസ അനുവദിക്കലും വര്‍ധിച്ചതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നതെന്ന് ശൂറ കൗണ്‍സില്‍ അംഗങ്ങള്‍ പറഞ്ഞു. തൊഴില്‍ മന്ത്രാലയത്തിന്‍െറ ഏകവര്‍ഷ റിപ്പോര്‍ട്ട് അവലോകനത്തിന്‍െറ ഭാഗമായി നടന്ന ചര്‍ച്ചയിലാണ് സ്വകാര്യ മേഖലയില്‍ സ്വദേശികളുടെ റിക്രൂട്ടിങ് ശതമാനം കൂറഞ്ഞതിനെ ശൂറ ശക്തമായി വിമര്‍ശിച്ചത്. 2012ല്‍ സൗദിയില്‍ 73,52,900 വിദേശികളുണ്ടായിരുന്നത് തൊട്ടടുത്ത വര്‍ഷം 82,12,782 ആയി ഉയര്‍ന്നു. 2014ല്‍ ഇത് 84,71,364 ആയി. നടപ്പുവര്‍ഷം ഒരു കോടിയിലത്തെിയിട്ടുണ്ടാവുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. വിദേശികള്‍ക്ക് വിസ അനുവദിക്കുന്നത് 66 ശതമാനം വര്‍ധിച്ചപ്പോള്‍ സ്വകാര്യ മേഖലയില്‍ സ്വദേശികളുടെ റിക്രൂട്ടിങ് 38 ശതമാനം കുറഞ്ഞു. 2013ല്‍ 9,50,252 വിസ അനുവദിച്ചപ്പോള്‍ 2014ല്‍ അത് 15,74,504 ആയി ഉയര്‍ന്നിട്ടുണ്ടെന്നാണ് തൊഴില്‍ മന്ത്രാലയത്തിന്‍െറ റിപ്പോര്‍ട്ട്. കഴിഞ്ഞ ഒരു വര്‍ഷത്തിനകം 153 ശതകോടി റിയാലാണ് വിദേശജോലിക്കാര്‍ സൗദിയില്‍ നിന്ന് അയച്ചതെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത ശൂറ കൗണ്‍സില്‍ അംഗങ്ങള്‍ പറഞ്ഞു.
തൊഴിലാളികളുടെ ഒളിച്ചോട്ടത്തിലും കഴിഞ്ഞ വര്‍ഷം വന്‍ വര്‍ധനവുണ്ടായിട്ടുണ്ട്. 86,549 തൊഴിലാളികള്‍ സ്പോണ്‍സറില്‍ നിന്ന് ഒളിച്ചോടിയപ്പോള്‍ അതില്‍ 60 ശതമാനവും (52,096) വീട്ടുവേലക്കാരികളാണ്. റിക്രൂട്ടിങ് ഓഫീസുകള്‍ക്ക് തൊഴില്‍ മന്ത്രാലയം നിര്‍ബന്ധമാക്കിയ അപ്രായോഗിക നിബന്ധനകളെയും ശൂറ ശക്തമായി വിമര്‍ശിച്ചു. വിസക്ക് അപേക്ഷിക്കുമ്പോള്‍ 25 ശതമാനം മാത്രം പണമടച്ച് ബാക്കി സംഖ്യ തൊഴിലാളി സൗദിയിലത്തെിയ ശേഷം നല്‍കുക, 60 ദിവസത്തിനകം ജോലിക്കാരെ സൗദിയിലത്തെിക്കുക, വൈകുന്ന ഓരോ ദിവസത്തിനും 100 റിയാല്‍ വീതം പിഴ ഈടാക്കുക തുടങ്ങിയ നിയമങ്ങള്‍ നടപ്പാക്കിയപ്പോള്‍ മന്ത്രാലയം റിക്രൂട്ടിങ് ഓഫീസുകളില്‍ നിന്ന് അഭിപ്രായം ശേഖരിച്ചില്ളെന്നതും ശൂറയുടെ വിമര്‍ശത്തിന് കാരണമായി.
നിതാഖാത്തിന്‍െറ നാല് വര്‍ഷം പിന്നിട്ടിട്ടും രാജ്യത്തെ യുവാക്കളുടെ തൊഴിലില്ലായ്മ 11.7 ശതമാനമായി തുടരുന്നു. അടുത്ത കാലത്ത് നടന്ന തീവ്രവാദപ്രശ്നങ്ങളില്‍ പിടിക്കപ്പെട്ടവരില്‍ ഭൂരിപക്ഷവും തൊഴില്‍ രഹിതരും വിദ്യാര്‍ഥികളുമായ യുവാക്കളായിരുന്നുവെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അനുസ്മരിച്ചു. സര്‍വകലാശാല ബിരുദധാരികളില്‍ 51 ശതമാനവും തൊഴില്‍ രഹിതരാണ്. കോടിയോളം വരുന്ന വിദേശി തൊഴിലാളികളുള്ള സൗദിയില്‍ ഇത് സ്വീകാര്യമല്ളെന്നും അതിനാല്‍ തൊഴില്‍ മന്ത്രാലയത്തിന്‍െറ റിപ്പോര്‍ട്ട് കൂടുതല്‍ ആഴത്തിലുള്ള അവലോകനത്തിന് വിധേയമാക്കണമെന്നും റിക്രൂട്ടിങ് വിഷയങ്ങള്‍ പരിശോധിക്കാന്‍ ശൂറയില്‍ പ്രത്യേക സമിതി രൂപീകരിക്കണമെന്നും ശൂറ കൗണ്‍സില്‍ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.