റിയാദ്: വിവിധ രാജ്യങ്ങളിലേക്ക് സൗദി അറേബ്യയുടെ സ്ഥാനപതികളായി പോകുന്നവര്‍ ബുധനാഴ്ച സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്‍െറ മുന്നില്‍ സത്യപ്രതിജ്ഞ ചെയ്തു. അമേരിക്ക, ഫ്രാന്‍സ്, ജര്‍മനി, ജോര്‍ഡന്‍, അള്‍ജീരിയ, മാലിദ്വീപ് എന്നിവിടങ്ങളിലേക്കാണ് പുതിയ അംബാസഡര്‍മാരെ നിയമിച്ചത്. അല്‍യമാമ കൊട്ടാരത്തില്‍ നടന്ന ചടങ്ങില്‍ അമീര്‍ അബ്ദുല്ല ബിന്‍ ഫൈസല്‍ ബിന്‍ തുര്‍ക്കി ബിന്‍ അബ്ദുല്ല (അമേരിക്ക), ഡോ. ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ അന്‍ഖരി (ഫ്രാന്‍സ്), ഡോ. അവാദ് ബിന്‍ സാലിഹ് അല്‍അവാദ് (ജര്‍മനി), ബദര്‍ ബിന്‍ അലി ബിന്‍ അഹ്മദ് കഹീല്‍ (മാലിദ്വീപ്), അമീര്‍ ഖാലിദ് ബിന്‍ ഫൈസല്‍ ബിന്‍ തുര്‍ക്കി ബിന്‍ അബ്ദുല്ല (ജോര്‍ഡന്‍), ഡോ. സാമി ബിന്‍ അബ്ദുല്ല സാലിഹ് (അല്‍ജീരിയ) എന്നിവരാണ് പുതിയ അംബാസഡര്‍മാരായി ചുമതലയേറ്റത്. സത്യപ്രതിജ്ഞക്കു ശേഷം എല്ലാവരും രാജാവിന് ഹസ്തദാനം ചെയ്തു. ചടങ്ങില്‍ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ നായിഫ്, ഡപ്യൂട്ടി കിരീടാവകാശിയും പ്രതിരോധമന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍, കാബിനറ്റ് അംഗം ഡോ. മുസാഇദ് ബിന്‍ മുഹമ്മദ് അല്‍ അയ്ബാന്‍, സാംസ്കാരിക, മാധ്യമമന്ത്രി ഡോ. ആദില്‍ ബിന്‍ സൈദ് അത്തുറൈഫി, വിദേശകാര്യ സഹമന്ത്രി ഡോ. നിസാര്‍ ബിന്‍ ഉബൈദ് മദനി എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.