റിയാദ്: രാജ്യത്തെ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളില്‍ 33 ശതമാനവും തൊഴിലധിഷ്ഠിത കോഴ്സുകള്‍ക്ക് ചേരാനാണ് ആഗ്രഹിക്കുന്നതെന്ന് സര്‍വേ. തൊഴില്‍ മന്ത്രാലയവും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ നടത്തിയ സര്‍വേയിലാണ് കൂടുതല്‍ വിദ്യാര്‍ഥികളും തൊഴിലധിഷ്ഠിത കോഴ്സുകള്‍ക്ക് താല്‍പര്യം പ്രകടിപ്പിക്കുന്നതായി കണ്ടത്തെിയത്. കമ്പ്യൂട്ടര്‍ വിദ്യാഭ്യാസം, ഇലക്ട്രിക്കല്‍ മേഖല എന്നിവയിലാണ് മഹാഭൂരിപക്ഷവും പഠനം തുടരാന്‍ ആഗ്രഹിക്കുന്നത്. തൊഴില്‍ വിപണിയില്‍ ഈ രംഗത്തുള്ള സാധ്യതകളാണ് കൂടുതല്‍ വിദ്യാര്‍ഥികളെ ഈ മേഖലകള്‍ തെരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കുന്നത്. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിയില്‍ പഠിക്കുന്ന 33 ശതമാനം ആണ്‍കുട്ടികളും ഇലക്ട്രിക്കല്‍ മെക്കാനിക് മേഖലയിലാണ് താല്‍പര്യം കാണിച്ചത്. പെണ്‍കുട്ടികളില്‍ 23 ശതമാനവും കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍, സോഫ്റ്റ്വെയര്‍ എന്നീ മേഖലയിലാണ് പഠനം തുടരാന്‍ ആഗ്രഹിക്കുന്നത്. 3441 വിദ്യാര്‍ഥികളില്‍ നടന്ന സര്‍വേയില്‍ 2666 ആണ്‍കുട്ടികളും 775 പെണ്‍കുട്ടികളും പങ്കെടുത്തു. തൊഴില്‍ വിപണിക്കാവശ്യമായ രീതിയില്‍ ഉദ്യോഗാര്‍ഥികളെ കണ്ടത്തെുക എന്ന ലക്ഷ്യത്തോടെയാണ് തൊഴില്‍, വിദ്യാഭ്യാസ മന്ത്രാലയങ്ങള്‍ സര്‍വേ നടത്തിയത്. ഇതിന്‍െറ അടിസ്ഥാനത്തില്‍ തൊഴിലധിഷ്ടിത കോഴ്സുകളില്‍ മികവു പുലര്‍ത്തുന്ന വിദ്യാര്‍ഥികളെ കണ്ടത്തെി പ്രത്യേക പരിശീലനം നല്‍കാന്‍ പദ്ധതികളാവിഷ്കരിക്കുമെന്ന് തൊഴില്‍ മന്ത്രി മുഫര്‍റിജ് അല്‍ ഹഖബാനി അറിയിച്ചു. തൊഴിലധിഷ്ടിത കോഴ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ശില്‍പശാലയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. വിദ്യാഭ്യാസ മന്ത്രി ഡോ. അസ്സാം അല്‍ദഖീല്‍ എന്നിവര്‍ പങ്കെടുത്തു. തൊഴില്‍ വിപണിയില്‍ വര്‍ധിച്ചുവരുന്ന ജോലി സാധ്യതകള്‍ക്ക് സ്വദേശികളില്‍ നിന്ന് ഉദ്യോഗാര്‍ഥികളെ കണ്ടത്തെുകയെന്ന ലക്ഷ്യത്തോടെയാണ് പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചു വരുന്നത്. വര്‍ഷം മൂന്ന് ലക്ഷത്തോളം വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്. വിവിധ പരിശീലന കോഴ്സുകള്‍ കഴിയുന്നതോടെ വിപണിക്കാവശ്യമായവരെ ലഭിക്കുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. കൂടുതല്‍ വിദ്യാര്‍ഥികളെ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് കൊണ്ടുവരാനും പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.