ഖമീസ്മുശൈത്: ഉപഭോക്താക്കളുടെയും സ്പോണ്‍സറുടേയും ഇടയിലുള്ള കൊടുക്കല്‍ വാങ്ങല്‍ തുകയില്‍ ആയിരങ്ങളുടെ കൃത്രിമം നടത്തി സ്പോണ്‍സറെ വഞ്ചിച്ച കേസില്‍ അഞ്ച് മലയാളികള്‍ കോടതി വിധിച്ച തുക നല്‍കാനാവാതെ രണ്ട് വര്‍ഷമായി ബീശ ജയിലില്‍. എറണാകുളം ഇടക്കൊച്ചി സ്വദേശി സന്ദീപ്, ഫോര്‍ട്ട് കൊച്ചി സ്വദേശി ബിജു മാത്യൂ, പെരുമ്പാവൂര്‍ സ്വദേശി നനന്തു മരക്കാര്‍ കോയക്കുട്ടി, എരമല്ലൂര്‍ കോതമംഗലം സ്വദേശി സജീര്‍, ആലപ്പുഴ മുഹമ്മ സ്വദേശി ബാബു കുട്ടപ്പന്‍ എന്നിവരാണ് സ്പോണ്‍സര്‍ നല്‍കിയ വഞ്ചന കേസില്‍ ബിശ ജയിലില്‍ കഴിയുന്നത്. ഒരേ സ്പോണ്‍സറുടെ കീഴില്‍ ഡീസല്‍ വിതരണം ചെയ്യുന്ന ടാങ്കര്‍ വണ്ടികളിലെ ഡ്രൈവര്‍മാരായിരുന്നു. ഡീസല്‍ വിതരണം ചെയ്ത വകയില്‍ കിട്ടാനുള്ള തുകയില്‍ കൃത്രിമം നടത്തിയത് സ്പോണ്‍സറുടെ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് പരാതി നല്‍കിയതോടെയാണ് ഇവര്‍ ജയിലിലായത്്. ബാബു കുട്ടപ്പനും നനന്തു മരക്കാര്‍ കോയക്കുട്ടിക്കും 82,800 റിയാല്‍ വീതവും സന്ദീപിന് 62,100 റിയാലും സജീറിന് 51,750 റിയാലും ബിജു മാത്യുവിന് 41,400 റിയാലുമാണ് കോടതി പിഴ വിധിച്ചത്. ഈ തുക കോടതിയില്‍ കെട്ടി വെച്ചെങ്കില്‍ മാത്രമേ ഇനി ഇവര്‍ക്ക് ജയില്‍ മോചനം സാധ്യമാകൂ. ബന്ധുക്കള്‍ തിരുവനന്തപുരം നോര്‍ക ഓഫീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഇന്ത്യന്‍ എംബസിയില്‍ വിവരം അറിയിക്കുകയും അവിടുന്നുള്ള നിര്‍ദേശപ്രകാരം തസ്ലീസിലുള്ള സാമൂഹിക പ്രവര്‍ത്തകന്‍ നാസര്‍ മാങ്കാവ് ഇവരെ അന്വേഷിച്ച് ബിശ ജയില്‍ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. അവിടെ എത്തി ഉദ്യോഗസ്ഥരോട് സംസാരിച്ചപ്പോഴാണ് ഇവരെ അവിടെ നിന്നും ദല്‍ അസ്മാര്‍ ജയിലിലേക്ക് മാറ്റിയ വിവരം അറിയുന്നത്. തുടര്‍ന്ന് സ്പോണ്‍സറുമായി സംസാരിച്ചെങ്കിലും കോടതി വിധിച്ച പിഴ സംഖ്യയില്‍ വിട്ടു വീഴ്ച ചെയ്യാന്‍ അദ്ദേഹം തയാറായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.