ജിദ്ദ: കെ.എം.സി.സി കാരുണ്യ ഹസ്തം കുടുംബ സുരക്ഷ പദ്ധതിയില്‍ പ്രവാസികളുടെ ഭാര്യമാര്‍ക്കും ഇവിടെ ജോലിചെയ്യുന്ന വനിതകള്‍ക്കും കൂടി അംഗത്വം നല്‍കാന്‍ തീരുമാനിച്ചതായി സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മരണാനന്തര സഹായ ധനം മൂന്നു ലക്ഷമായി വര്‍ധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടക്ക് 34 പേര്‍ക്ക് മരണാനന്തര സഹായവും 63 പേര്‍ക്ക് ചികിത്സ സഹായവും നല്‍കിയിട്ടുണ്ട്. 84 ലക്ഷം രൂപ ഇതിന് ചിലവഴിച്ചതായും അവര്‍ പറഞ്ഞു.
തുടക്കത്തില്‍ കെ.എം.സി.സി അംഗങ്ങള്‍ക്ക് മാത്രം പ്രവേശനം ലഭിച്ചിരുന്ന പദ്ധതിയില്‍ സംഘടനയോട് സഹകരിക്കുന്ന പുറത്തുള്ളവര്‍ക്കും അംഗത്വം നല്‍കും. ശിഫ ജിദ്ദ പോളിക്ളിനിക്കുമായി സഹകരിച്ച് നടപ്പാക്കുന്ന കാരുണ്യ ഹസ്തം പദ്ധതിയില്‍ അംഗങ്ങളാകുന്ന മുഴുവന്‍ പേര്‍ക്കും ആശുപത്രിയില്‍ നിന്ന് പ്രത്യേകം ഇളവില്‍ ചികില്‍സ ലഭിക്കുന്നതാണ്.പുതിയ വര്‍ഷത്തെ പദ്ധതിയുടെ ഉദ്ഘാടനവും അംഗത്വ വിതരണവും ഈ മാസം 20ന് നടക്കും.
വാര്‍ത്താ സമ്മേളനത്തില്‍ അഹമ്മദ് പാളയാട്ട്, അബൂബക്കര്‍ അരിമ്പ്ര, പി.എം.എ. ജലീല്‍, സി.കെ.എ റസാഖ് മാസ്റ്റര്‍, മജീദ് പുകയൂര്‍, ഇസ്മാഈല്‍ മുണ്ടക്കുളം എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.