ജിദ്ദ: യമനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് നിമിഷങ്ങള്‍ക്കകം ഹൂതികള്‍ കരാര്‍ ലംഘിച്ചു തുടങ്ങിയെന്നും ജനീവ കരാറിന്‍െറ വിജയത്തിനു വേണ്ടി ക്ഷമ കൈക്കൊള്ളുകയാണെന്നും യമനിലെ സഖ്യസേന ഓപറേഷന്‍െറ ഒൗദ്യോഗികവക്താവ് ബ്രിഗേഡിയര്‍ ജനറല്‍ അഹ്മദ് അസീരി വ്യക്തമാക്കി. അര്‍ധരാത്രി വെടിനിര്‍ത്തല്‍ കരാറിലത്തെി അഞ്ചു മിനിറ്റിനകം തന്നെ ഹൂതികള്‍ യമന്‍െറ അകത്ത് സഖ്യസേനക്കെതിരെ ഒറ്റപ്പെട്ട ആക്രമണം നടത്തി. അവിടെയും യമന്‍െറ സൗദി അതിര്‍ത്തിയിലും ഇത്തരത്തിലുള്ള 158 നീക്കങ്ങള്‍ അവരുടെ ഭാഗത്തു നിന്നുണ്ടായി. ആക്രമണത്തെ പ്രതിരോധിക്കുന്നതില്‍ മാത്രം ക്ഷമാപൂര്‍വം കാര്യങ്ങള്‍ ഒതുക്കി നിര്‍ത്തുകയാണ് സൗദി നേതൃത്വത്തിലുള്ള സഖ്യസേനയെന്നും എന്നാല്‍ യമനിലെ സാഹചര്യങ്ങള്‍ മാറുന്നതിനനുസരിച്ച് ഈ നിലയിലും മാറ്റം വന്നേക്കുമെന്നും ‘അല്‍ജസീറ’ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
യമനില്‍ ഹൂതികളുടെ നീക്കം ശ്രദ്ധിച്ചാല്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവിലില്ളെന്നാണ് തോന്നുക. ജനീവ കരാര്‍ പൊളിക്കാതിരിക്കാനും യമന്‍ പ്രസിഡന്‍റിന്‍െറ അഭ്യര്‍ഥന മാനിച്ചും ആത്മനിയന്ത്രണവും അച്ചടക്കവും പാലിക്കുകയാണ് സേന ഇപ്പോള്‍. എന്നാല്‍ ശത്രുപക്ഷത്തിന്‍െറ നീക്കങ്ങളെ ചെറുക്കാന്‍ സഖ്യം സൈനികമായി ബാധ്യസ്ഥമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തിനകത്തു കുടുങ്ങിപ്പോയ പതിനായിരങ്ങള്‍ക്കുള്ള സഹായം തടസ്സമില്ലാതെ എത്തിക്കുന്നതിന് വഴിയൊരുക്കാന്‍ യു.എന്നിനും അന്താരാഷ്ട്ര സമൂഹത്തിനും ബാധ്യതയുണ്ടെന്നും അസീരി ഓര്‍മിപ്പിച്ചു. ഹൂതി മിലീഷ്യകളുടെ ആക്രമണത്തിനും തടസ്സങ്ങള്‍ക്കും വിധേയമാകുന്ന സഹായസംഘങ്ങളെ സഹായിക്കാന്‍ യു.എന്‍ നീക്കങ്ങള്‍ക്കു സാധിക്കുന്നില്ളെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
അതിനിടെ കിങ് സല്‍മാന്‍ ജീവകാരുണ്യകേന്ദ്രം യമനില്‍ ഉപരോധത്തില്‍ കഴിയുന്ന തഇസ് മേഖലയിലുള്ളവര്‍ക്കായി ഒരു ലക്ഷം ഭക്ഷണപ്പെട്ടികള്‍ അയച്ചുകൊടുത്തു. തഇസിലേക്ക് പരമാവധി ഭക്ഷണവും വൈദ്യസഹായവും അഭയകേന്ദ്രവും ഒരുക്കിക്കൊടുക്കാന്‍ അന്താരാഷ്ട്ര ഏജന്‍സികളോട് കിങ് സല്‍മാന്‍ ജീവകാരുണ്യകേന്ദ്രം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.