സൗദിയിൽ പുതുതായി 17 കേസുകൾ; കോവിഡ് ബാധിതരുടെ എണ്ണം 103

റിയാദ്: സൗദിയിൽ ശനിയാഴ്ച പുതുതായി 17 കേസുകൾ രജിസ്റ്റർ ചെയ്തു. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 103 ആയി ഉയ ർന്നു. ഇറാനിൽ നിന്ന് വന്ന സൗദി പൗരനാണ് പുതുതായി രോഗം സ്ഥിരീകരിച്ച ഒരാൾ. ഇയാളെ അൽഅഹ്സയിലെ െഎസൊലേഷനിൽ പ്രവേശിപ ്പിച്ചു. ഖത്വീഫിൽ നേരത്തെ രോഗം സ്ഥിരീകരിച്ച ഒരാളുമായി സമ്പർക്കം പുലർത്തിയ ആളാണ് പുതിയതിൽ ഒരാൾ. വേറെ രണ്ടുപേ രിലും ഇവിടെ രോഗം സ്ഥിരീകരിച്ചു. മൂവരേയും ഖത്വീഫിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. റിയാദിൽ മാത്രമായി 12 പുതിയ കേസുകളാണ് രജിസ്റ്റർ ചെയ്തത്. സൗദി പൗരന്മാരായ ഇതിൽ മൂന്ന് പേരും ഒരു അമേരിക്കൻ പൗരനും റിയാദിൽ ആദ്യം രോഗബാധിതനായ അമേരിക്കൻ പൗരനുമായി ഇടപഴകിയവരാണ്.

ബ്രിട്ടനിൽ നിന്ന് റിയാദിലെത്തിയതാണ് മറ്റ് മൂന്ന് സൗദി പൗരന്മാർ. ഫ്രാൻസിൽ നിന്ന് വന്ന നാല് സ്വദേശികൾക്കും റിയാദിൽ രോഗം സ്ഥിരീകരിച്ചു. അതുപോലെ യു.എ.ഇ വഴി റിയാദിലെത്തിയ ഫ്രഞ്ച് പൗരനിലും വൈറസ് ബാധ കണ്ടെത്തി. ജിദ്ദയിലും ഒരു സൗദി പൗരനിൽ രോഗം സ്ഥിരീകരിച്ചു. രാജ്യത്താകെ കോവിഡ് ബാധിതരുടെ എണ്ണം 103 ആയി. ഇതിലൊരാൾ പൂർണമായും സുഖംപ്രാപിച്ചു.

കിഴക്കൻ പ്രവിശ്യയിലെ ഖത്വീഫ് സ്വദേശി ഹുസൈൻ അൽസറാഫിയാണ് രോഗവിമുക്തി നേടി പൂർണ ആരോഗ്യവാനായി ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങിയത്. രോഗം സ്ഥിരീകരിക്കപ്പെട്ടവരിലെ ബാക്കിയാളുകൾ രാജ്യത്തി​െൻറ വിവിധ ഭാഗങ്ങളിൽ െഎസൊലേഷൻ വാർഡുകളിൽ തുടരുന്നു. മക്കയിലും റിയാദിലും ഖത്വീഫിലും അൽഅഹ്സയിലുമാണ് ഇവർ െഎസൊലേഷനിൽ കഴിയുന്നത്.

സൗദി പൗരന്മാർക്ക് പുറമെ, രണ്ട് അമേരിക്കൻ പൗരന്മാർക്കും ഒാരോ ബംഗ്ലാദേശി, ഫ്രഞ്ച് പൗരന്മാരും ബാക്കി ഇൗജിപ്ഷ്യൻ പൗരന്മാരുമാണ് ചികിത്സയിലുള്ളത്. ഇതിനിടെ ശനിയാഴ്ച റിയാദിലെ ഒരു ഹൈപ്പർമാർക്കറ്റിലും തെക്കൻ പ്രവിശ്യയിലെ ഖുൻഫുദയിലും വൈറസ് ബാധ സ്ഥിരീകരിച്ചു എന്ന നിലയിൽ പ്രചരിക്കുന്ന ട്വീറ്റുകൾ വ്യാജമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. റിയാദിലെ ഹൈപ്പർമാർക്കറ്റിൽ ഏഴുപേർക്ക് കോവിഡ് ബാധയെന്ന ട്വീറ്റ് ആരോഗ്യ മന്ത്രാലയ വക്താവ് എന്ന അക്കൗണ്ടിലും ഖുൻഫുദയിൽ മൂന്നുപേർക്ക് രോഗമെന്ന് മന്ത്രാലയത്തി​െൻറ തന്നെ പേരിലുള്ള അക്കൗണ്ടിലുമുള്ള ട്വീറ്റുകളായാണ് പ്രചരിച്ചത്. എന്നാൽ ഇൗ രണ്ട് ട്വീറ്റുകളും വ്യാജമാണെന്നും പുതിയ കേസുകൾ രജിസ്റ്റർ ചെയ്തെന്നത് അടിസ്ഥാന രഹിതമാണെന്നും മന്ത്രാലയം ഒൗദ്യോഗിക ട്വീറ്റർ ഹാൻഡിലിൽ അറിയിച്ചു. ഇത്തരം വ്യാജ പ്രചരണം നടത്തുന്നവർക്കെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി.

Tags:    
News Summary - 17 new covid cases in saudi arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.