ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​റ​ഹ്മാ​ൻ ബി​ൻ ജാ​സിം ആ​ൽ​ഥാ​നി, ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​ൻ അ​ൽ സൗ​ദ്, അ​ബ്ബാ​സ് അ​റാ​ഗ്ചി,

ഹ​ക്കാ​ൻ ഫി​ദാ​ൻ, ഡോ. ​ബ​ദ​ർ അ​ബ്ദ​ല​ത്തി

ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി വി​വി​ധ വി​ദേ​ശ​കാ​ര്യ​ മ​ന്ത്രി​യു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി

ദോ​ഹ: മേ​ഖ​ല​യി​ലെ രാ​ഷ്ട്രീ​യ സാ​ഹ​ച​ര്യ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​റ​ഹ്മാ​ൻ ബി​ൻ ജാ​സിം ആ​ൽ​ഥാ​നി വി​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​രു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി. ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ബ്ബാ​സ് അ​റാ​ഗ്ചി, സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​ൻ അ​ൽ സൗ​ദ്, തു​ർ​ക്കി​യ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഹക്കാ​ൻ ഫി​ദാ​ൻ, ഈ​ജി​പ്ഷ്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​ബ​ദ​ർ അ​ബ്ദ​ല​ത്തി, ജോ​ർ​ഡാ​ൻ ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യ അ​യ്മ​ൻ സ​ഫാ​ദി എ​ന്നി​വ​രു​മാ​യാ​ണ് ടെ​ലി​ഫോ​ണി​ൽ ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​യ​ത്.

അ​മേ​രി​ക്ക​യും ഇ​റാ​നും ത​മ്മി​ലു​ള്ള സം​ഘ​ർ​ഷ​ങ്ങ​ൾ ല​ഘൂ​ക​രി​ക്കു​ന്ന​തി​നാ​യി പാ​കി​സ്താ​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന മ​ധ്യ​സ്ഥ ച​ർ​ച്ച​ക​ളു​ടെ പു​രോ​ഗ​തി സം​ഭാ​ഷ​ണ​ത്തി​നി​ടെ വി​വി​ധ നോ​താ​ക്ക​ളു​മാ​യി പ്ര​ധാ​ന​മ​ന്ത്രി പ​ങ്കു​വെ​ച്ചു. ഹു​ർ​മു​സ് ക​ട​ലി​ടു​ക്ക് അ​ട​ച്ചി​ടു​ന്ന​തും സ​മ്മ​ർ​ദ ത​ന്ത്ര​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തും പ്ര​തി​സ​ന്ധി കൂ​ടു​ത​ൽ സ​ങ്കീ​ർ​ണ്ണ​മാ​ക്കു​മെ​ന്ന് ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ബ്ബാ​സ് അ​റാ​ഗ്ചി​യു​മാ​യു​ള്ള സം​ഭാ​ഷ​ണ​ത്തി​നി​ടെ ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. അ​ത് മേ​ഖ​ല​യി​ലെ രാ​ജ്യ​ങ്ങ​ളു​ടെ താ​ൽ​പ​ര്യ​ങ്ങ​ൾ​ക്ക് ഭീ​ഷ​ണി​യാ​ണ്. സ്വാ​ത​ന്ത്ര്യ സ​മു​ദ്ര സ​ഞ്ചാ​രം ഉ​റ​പ്പാ​ക്ക​ണം. അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ളും അ​യ​ൽ​രാ​ജ്യ​ങ്ങ​ൾ ത​മ്മി​ൽ പു​ല​ർ​ത്തേ​ണ്ട സൗ​ഹൃ​ദ ബ​ന്ധ​ങ്ങ​ളും പാ​ലി​ക്കേ​ണ്ട​തി​ന്റെ പ്രാ​ധാ​ന്യ​വും സൂ​ചി​പ്പി​ച്ചു. മേ​ഖ​ല​യി​ലെ നി​ല​വി​ലെ പ്ര​തി​സ​ന്ധി​ക​ൾ​ക്ക് ശാ​ശ്വ​ത​ പ​രി​ഹാ​രം കാ​ണു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ​ക്ക് ഖ​ത്ത​റി​ന്റെ പി​ന്തു​ണ​യു​ണ്ടാ​കു​മെ​ന്നും ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

പ്രാ​ദേ​ശി​ക സു​ര​ക്ഷ​യും സ്ഥി​ര​ത​യും ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി മ​ധ്യ​സ്ഥ ശ്ര​മ​ങ്ങ​ളു​മാ​യി ചേ​ർ​ന്നു​പ്ര​വ​ർ​ത്തി​ക്കാ​നു​ള്ള സ​ന്ന​ദ്ധ​ത പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​റ​ഹ്മാ​ൻ ബി​ൻ ജാ​സിം ആ​ൽ​ഥാ​നി​യും ഈ​ജി​പ്ഷ്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​ബ​ദ​ർ അ​ബ്ദ​ല​ത്തി​യും വ്യ​ക്ത​മാ​ക്കി. പ്ര​തി​സ​ന്ധി​ക​ളു​ടെ യ​ഥാ​ർ​ത്ഥ കാ​ര​ണം ക​ണ്ടെ​ത്തി സ​മാ​ധാ​ന​പ​ര​മാ​യ മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ പ​രി​ഹ​രി​ക്കാ​ൻ എ​ല്ലാ ക​ക്ഷി​ക​ളും സ​ന്ന​ദ്ധ​രാ​ക​ണ​മെ​ന്ന് ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

വീ​ണ്ടു​മൊ​രു സം​ഘ​ർ​ഷ​ത്തി​ലേ​ക്ക് പോ​കാ​തെ, സു​സ്ഥി​ര​മാ​യ ക​രാ​റി​ലേ​ക്ക് എ​ത്തി​ച്ചേ​രാ​ൻ മ​ധ്യ​സ്ഥ ശ്ര​മ​ങ്ങ​ളോ​ട് എ​ല്ലാ​വ​രും സ​ഹ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. യു.​എ​സും ഇ​റാ​നും ത​മ്മി​ൽ നി​ല​നി​ൽ​ക്കു​ന്ന ത​ർ​ക്ക​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ പാ​കി​സ്താ​ന്റെ മ​ധ്യ​സ്ഥ​ത​യി​ൽ ന​ട​ക്കു​ന്ന ശ്ര​മ​ങ്ങ​ൾ​ക്ക് പി​ന്തു​ണ ന​ൽ​കാ​നും വി​വി​ധ നേ​താ​ക്ക​ൾ ഫോ​ൺ സം​ഭാ​ഷ​ണ​ത്തി​നി​ടെ വി​ശ​ദീ​ക​രി​ച്ചു. മേ​ഖ​ല​യി​ലെ പി​രി​മു​റു​ക്കം കു​റ​ക്കു​ന്ന​തി​ന് മ​റ്റ് അ​ന്താ​രാ​ഷ്ട്ര ന​യ​ത​ന്ത്ര നീ​ക്ക​ങ്ങ​ളു​മാ​യി ചേ​ർ​ന്നു​പ്ര​വ​ർ​ത്തി​ക്കാ​നും മേ​ഖ​ല​യി​ലെ സ​മാ​ധാ​നാ​ന്ത​രീ​ക്ഷം വീ​ണ്ടെ​ടു​ക്കു​ന്ന​തി​ന് സം​യു​ക്ത നീ​ക്ക​ങ്ങ​ൾ ഉ​റ​പ്പാ​ക്കാ​നും വി​വി​ധ രാ​ഷ്ട്ര​ങ്ങ​ളി​ലെ നേ​താ​ക്ക​ളു​മാ​യു​ള്ള ച​ർ​ച്ച​യി​ൽ ധാ​ര​ണ​യാ​യി.

Tags:    
News Summary - Qatari Prime Minister holds talks with various foreign ministers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.