ഖത്തർ ചാരിറ്റി റമദാൻ പദ്ധതിയിലൂടെ ഗസ്സയിൽ ഗുണം ലഭിച്ചത് ആയിരക്കണക്കിനാളുകൾക്ക്

ദോഹ: ഖത്തർ ചാരിറ്റി റമദാൻ കാമ്പയിൻ പദ്ധതിയുടെ ഭാഗമായി ഗസ്സയിൽ നടപ്പാക്കിയ രണ്ട് പദ്ധതികൾക്കും സമാപനമായി. ആവശ്യക്കാർക്കുള്ള സഹായ വിതരണവും സകാത്ത് വിതരണവുമാണ് ഗസ്സയുടെ വിവിധ പ്രവിശ്യകളിലായി സംഘടിപ്പിച്ചത്. ഗസ്സയിലെ നിർധനരും അനാഥകളുമായ 10000ലധികം പേർക്കാണ് ഖത്തർ ചാരിറ്റിയുടെ രണ്ട് പദ്ധതികളിലൂട ഗുണം ലഭിച്ചത്.660 ദരിദ്രരായ ഫലസ്​തീൻ കുടുംബങ്ങൾക്കാണ് ഖത്തർ ചാരിറ്റിയുടെ സാമ്പത്തികസഹായം പെരുന്നാളിനോടനുബന്ധിച്ച് ലഭിച്ചതെന്ന് ഖത്തർ ചാരിറ്റി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. 

കൂടാതെ 770 ദരിദ്ര കുടുംബങ്ങൾക്കും അനാഥകുടുംബങ്ങൾക്കും സകാത്ത് വിതരണം ചെയ്തതായും ചാരിറ്റി കൂട്ടിച്ചേർത്തു. കൂടാതെ പെരുന്നാൾ വസ്​ത്രവിതരണ പദ്ധതിയുടെ ഭാഗമായി ആറ് വയസ്സിനും 11നും ഇടയിലുള്ള 264 കുട്ടികൾക്ക് പെരുന്നാൾ കോടി വിതരണവും ഖത്തർ ചാരിറ്റി നടത്തി. 

Tags:    
News Summary - qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.