ഖ​ത്ത​റി​ൽ തു​റ​മു​ഖം വ​ഴി​യ​യു​ള്ള ച​ര​ക്കു​നീ​ക്ക​ത്തി​ൽ വ​ർ​ധ​ന

ദോ​ഹ: രാ​ജ്യ​ത്തെ പ്ര​ധാ​ന തു​റ​മു​ഖ​ങ്ങ​ൾ വ​ഴി​യു​ള്ള ച​ര​ക്കു​നീ​ക്ക​ത്തി​ൽ വ​ർ​ധ​ന. മേ​യ് മാ​സ​ത്തി​ൽ ഖ​ത്ത​റി​ലെ വി​വി​ധ തു​റ​മു​ഖ​ങ്ങ​ളി​ലൂ​ടെ കൈ​കാ​ര്യം ചെ​യ്ത​ത് 73,000 ത്തി​ല​ധി​കം ക​ണ്ടെ​യ്ന​റു​ക​ളാ​ണെ​ന്ന് 'മ​വാ​നി ഖ​ത്ത​ർ' പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. ഏ​പ്രി​ൽ മാ​സ​ത്തെ അ​പേ​ക്ഷി​ച്ച് 44 ശ​ത​മാ​ന​ത്തി​ന്റെ വ​ർ​ധ​ന​വാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. രാ​ജ്യ​ത്തെ തു​റ​മു​ഖ​ങ്ങ​ൾ വ​ഴി​യു​ള്ള സ​മു​ദ്ര വാ​ണി​ജ്യ മേ​ഖ​ല​യു​ടെ മു​ന്നേ​റ്റ​ത്തെ​യാ​ണ് ഇ​ത് സൂ​ചി​പ്പി​ക്കു​ന്ന​ത്.

ദോ​ഹ പോ​ർ​ട്ട്, ഹ​മ​ദ് പോ​ർ​ട്ട്, റു​വൈ​സ് പോ​ർ​ട്ട് എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് രാ​ജ്യ​ത്തെ തു​റ​മു​ഖ​ങ്ങ​ൾ വ​ഴി​യു​ള്ള പ്ര​ധാ​ന ച​ര​ക്കു​നി​ക്ക​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്.

വ​ർ​ധി​ച്ചു​വ​രു​ന്ന ച​ര​ക്ക് നീ​ക്ക​വും ക​പ്പ​ലു​ക​ളു​ടെ വ​ര​വും ഖ​ത്ത​റി​ന്റെ സ​മു​ദ്ര​മേ​ഖ​ല​യി​ലെ സു​സ്ഥി​ര​മാ​യ വ​ള​ർ​ച്ച​യെ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്നു. കൂ​ടാ​തെ, രാ​ജ്യ​ത്തെ വ്യാ​പാ​ര -വി​ത​ര​ണ ശൃം​ഖ​ല​യെ പി​ന്തു​ണ​ക്കു​ന്ന​തി​ൽ ഖ​ത്ത​റി​ലെ തു​റ​മു​ഖ​ങ്ങ​ൾ വ​ഹി​ക്കു​ന്ന സു​പ്ര​ധാ​ന പ​ങ്കും ഈ ​ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. മേ​യ് മാ​സ​ത്തി​ൽ 48,000 ട​ണ്ണി​ല​ധി​കം ബ​ൾ​ക്ക് കാ​ർ​ഗോ​യും തു​റ​മു​ഖ​ങ്ങ​ൾ വ​ഴി കൈ​കാ​ര്യം ചെ​യ്തി​ട്ടു​ണ്ട്. ഇ​തേ കാ​ല​യ​ള​വി​ൽ ഏ​ക​ദേ​ശം 20,000 ക​ന്നു​കാ​ലി​ക​ളെ​യും തു​റ​മു​ഖ​ങ്ങ​ൾ വ​ഴി സു​ര​ക്ഷി​ത​മാ​യി രാ​ജ്യ​ത്ത് എ​ത്തി​ച്ചു. ഇ​ക്കാ​ല​യ​ള​വി​ൽ ആ​കെ 100 ക​പ്പ​ലു​ക​ളാ​ണ് ഖ​ത്ത​റി​ലെ വി​വി​ധ തു​റ​മു​ഖ​ങ്ങ​ളി​ൽ എ​ത്തി​യ​ത്. ഏ​പ്രി​ൽ മാ​സ​ത്തെ അ​പേ​ക്ഷി​ച്ച് ക​പ്പ​ലു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ എ​ട്ട് ശ​ത​മാ​നം വ​ർ​ധ​ന​വും രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 

News Summary - Qatar witnesses surge in cargo movement through its ports

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.