??? ???? ??????? ????? ?? ????? ?????????? 900 ?????? ???????? ????? ???? ????????????

സബാഹ് അൽ അഹമദ് ഇടനാഴി: പുതിയ പാലം തുറന്നു

ദോഹ: അബൂ ഹമൂർ മേഖലയിൽ സബാഹ് അൽ അഹമദ് ഇടനാഴിയിലെ 900 മീറ്റർ നീളമുള്ള പുതിയ പാലം ഗതാഗതത്തിനായി തുറന്ന് കൊടുത്ത് പൊതുമരാമത്ത് വകുപ്പ് അശ്ഗാൽ. അൽ ശിഹൈമിയ സ്​ട്രീറ്റിനും ബൂ ഹാമൂർ സ്​ട്രീറ്റിനും ഇടയിലെ ജങ്ഷൻ ഒഴിവാക്കിയുള്ള ഗതാഗതത്തിന് പുതിയ പാലം സഹായകമാകും. അബൂ ഹമൂർ പെേട്രാൾ സ്​റ്റേഷന് മുൻവശത്ത് സ്​ഥിതി ചെയ്യുന്ന പാലത്തിലൂടെയുള്ള ഗതാഗതം ജങ്ഷനിലൂടെയുള്ള ഗതാഗതത്തിനേക്കാൾ 90 ശതമാനം സമയം ലാഭിക്കാനും സഹായകമാകും.

ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും അൽ തുമാമ, മിസൈമീർ, ഹോൾസെയിൽ മാർക്കറ്റ് സ്​ട്രീറ്റ് എന്നിവിടങ്ങളിലേക്ക് ഗതാഗതം സുഗമമാക്കാൻ പാലം പ്രയോജനപ്പെടും. നിശ്ചയിച്ചതിനേക്കാൾ നാലുമാസം മുമ്പ് തന്നെ പാലം ഗതാഗതത്തിനായി തുറന്നു കൊടുത്തത് അശ്ഗാലി​െൻറ നേട്ടമാണ്. ഇരുവശത്തേക്കുമായി നാലുവരിപ്പാതയുള്ള പാലത്തിലൂടെ മണിക്കൂറിൽ 16000 വാഹനങ്ങൾക്ക് കടന്ന് പോകാനാകും. സൽവ റോഡിൽ നിന്നും ഹാലൂൽ ജങ്ഷനിൽ നിന്നും ഹമദ് രാജ്യാന്തര വിമാനത്താവളം, ഇൻഡസ്​ട്രിയൽ ഏരിയ റോഡുകളിലേക്ക് ഇൻറർസെക്ഷനുകളൊഴിവാക്കിയുള്ള ഗതാഗതത്തിനും പാലം ഏറെ സഹായകമാകും. ഖത്തറിനെതിരായ അയൽരാജ്യങ്ങളുടെ മൂന്നു വർഷത്തിലധികമായുള്ള അന്യായ ഉപരോധം അശ്ഗാൽ പദ്ധതികളെ ബാധിച്ചിട്ടില്ലെന്നുള്ളതിന് തെളിവാണ് സമയബന്ധിതമായ പദ്ധതികളുടെ പൂർത്തീകരണമെന്ന് അശ്ഗാൽ െപ്രാജക്ട്സ്​ വിഭാഗം മേധാവി യൂസുഫ് അൽ ഇമാദി പറഞ്ഞു.

ദോഹയുടെ തെക്ക്​- വടക്കിനെ ബന്ധിപ്പിക്കുന്ന നിർണായക പാതയാണ് സബാഹ് അൽ അഹ്മദ് ഇടനാഴി. അതേസമയം, പാലത്തി​െൻറ അവശേഷിക്കുന്ന നിർമാണജോലികൾ പൂർത്തീകരിക്കുന്നതി​െൻറ ഭാഗമായി അൽ ശിഹൈമിയ സ്​ട്രീറ്റിനും ബൂ ഹാമൂറിനും ഇടയിലുള്ള ഇൻറർസെക്ഷൻ വഴിയുള്ള ഗതാഗതം അശ്ഗാൽ ഞായറാഴ്ച മുതൽ നിർത്തലാക്കും. രണ്ടുമാസത്തേക്കാണ് അടച്ചിടുന്നത്. യാത്രക്കാർ സമാന്തര മാർഗങ്ങൾ തെരഞ്ഞെടുക്കണമെന്ന് അശ്ഗാൽ നിർദേശിച്ചു.

Tags:    
News Summary - qatar, qatar news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.