ഖത്തറിെൻറ സഹായത്തിന് നന്ദി അറിയിച്ച് ഇറ്റാലിയൻ വിദേശകാര്യമന്ത്രി

ദോഹ: കോവിഡ്–19 നാശം വിതച്ച ഇറ്റലിയിൽ 500 ബെഡുകൾ വീതം രണ്ട് ഫീൽഡ് ആശുപത്രികൾ നിർമിക്കാൻ ധനസഹായം നൽകിയ ഖത്തറിന് ഇ റ്റാലിയൻ വിദേശകാര്യ മന്ത്രി ലുയിഗി ഡി മയോ നന്ദി അറിയിച്ചതായി ഖത്തറിലെ ഇറ്റാലിയൻ എംബസി അറിയിച്ചു.\"500 കിടക്കകൾ വീതമുള്ള രണ്ട് ഫീൽഡ് ആശുപത്രികൾ ഇറ്റലിക്ക് സംഭാവന നൽകിയതിന് ഖത്തറിന് ഇറ്റാലിയൻ വിദേശകാര്യമന്ത്രി ലുയിഗി ഡി മയോ നന്ദി അറിയിക്കുന്നു. താങ്ക്യൂ ഖത്തർ\" ഖത്തറിലെ ഇറ്റാലിയൻ എംബസി ട്വീറ്റ് ചെയ്തു.


ഖത്തറും ഇറ്റലിയും ഉഭയകക്ഷി സഹകരണത്തിൽ മികച്ച ബന്ധമാണ് പുലർത്തിപ്പോരുന്നത്. ഇരുരാജ്യങ്ങളും നിരന്തരം ഉന്നതതല ചർച്ചകൾ നടത്തുകയും തന്ത്രപ്രധാന മേഖലകളിലടക്കം ശക്തമായ സഹകരണവും പങ്കാളിത്തവും ഉറപ്പുവരുത്തുന്നതിന് ശ്രദ്ധ ചെലുത്തുകയും ചെയ്യുന്നുണ്ട്.

Tags:    
News Summary - qatar-qatar news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.