ഒ.ഐ.സി.സി യൂത്ത് വിങ് ജിസാനിൽ സംഘടിപ്പിച്ച ക്രിസ്തുമസ് ആഘോഷം അബ്സൽ ഒള്ളൂർ കേക്ക് മുറിച്ച്
ഉദ്ഘാടനം ചെയ്യുന്നു
ജിസാൻ: ക്രിസ്മസ് ദിനത്തിൽ ഒ.ഐ.സി.സി യൂത്ത് വിങ് ജീസാൻ യൂനിറ്റ് ആഘോഷം സംഘടിപ്പിച്ചു. ഒ.ഐ.സി.സി ജിസാൻ സെൻട്രൽ കമ്മിറ്റിയുടെ മേൽനോട്ടത്തിൽ നടന്ന ആഘോഷ പരിപാടി ജിസാൻ സെൻട്രൽ കമ്മിറ്റി സെക്രട്ടറി അബ്സൽ ഒള്ളൂർ കേക്ക് മുറിച്ചു ഉദ്ഘാടനം ചെയ്തു. അൻഷാദ് കൊല്ലം കരോൾ ഗാനം ആലപിച്ചു.
യൂത്ത് വിങ് പ്രസിഡന്റ് ഉസ്മാൻ, കോഓഡിനേറ്റർ റിയാസ് കണ്ണൂർ എന്നിവർ നേതൃത്വം നൽകി. ജാതി, മത, രാഷ്ട്രീയ, ഭേദമെന്യേ എല്ലാവരെയും ചേർത്ത്പിടിച്ച് പ്രവാസലോകത്തെ ആഘോഷങ്ങളുടെ നഷ്ടപ്പെടലുകൾ ഇല്ലാതെ ആക്കാൻ യൂത്ത് വിങ്ങിനു സാധിച്ചുവെന്ന് ഒ.ഐ.സി.സി ജിസാൻ ടൗൺ കമ്മിറ്റി പ്രസിഡന്റ് ശറഫുദ്ദീൻ പറഞ്ഞു. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ജൈസൺ ആശംസ നേർന്നു സംസാരിച്ചു. സെക്രട്ടറി നജീബ് കല്ലറ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.