ദോഹ: ‘ഗൾഫ് മാധ്യമം’, ഹഗ് മെഡിക്കൽ സർവിസുമായി ചേർന്ന് നടത്തുന്ന ലൈഫ് സ്കിൽ ഒളിമ്പ്യാഡിലേക്കുള്ള രജിസ്ട്രേഷൻ പുരോഗമിക്കുന്നു. ഫെബ്രുവരി ഏഴിന് ഖത്തർ നാഷനൽ കൺവെൻഷൻ സെന്റർ വേദിയാകുന്ന ലൈഫ് സ്കിൽ ഒളിമ്പ്യാഡിലേക്ക് ഇനി ദിവസങ്ങളുടെ മാത്രം കാത്തിരിപ്പ്.
നാല് മുതൽ 15 വയസ്സുവരെ പ്രായമുള്ളവർക്ക് നിത്യജീവിതത്തിലും ഭാവിയിലും അറിഞ്ഞിരിക്കേണ്ട പാഠങ്ങൾ പകരുന്ന അപൂർവമായ ഒരുദിവസം സമ്മാനിച്ചുകൊണ്ടാണ് ഗൾഫ് മേഖലയിൽതന്നെ ആദ്യമായി ഇത്തരമൊരു മേളയെത്തുന്നത്. ഫീസ്റ്റ് ആൻഡ് ബീറ്റ്സ് മെഗാ ഫുഡ് ഫെസ്റ്റ് വേദിയോട് ചേർന്നാണ് പരിപാടി നടക്കുന്നത്.
കുട്ടികൾക്ക് നിത്യജീവിതത്തിൽ ആവശ്യമായതെല്ലാം പഠിക്കാനും പരിശീലിക്കാനും പരിചയിക്കാനുമുള്ള വേദിയായാണ് ഒരു പകൽ നീണ്ടുനിൽക്കുന്ന ‘ലൈഫ് സ്കിൽ ഒളിമ്പ്യാഡ്’ ക്രമീകരിക്കുന്നത്.
സ്കൂളിൽ പോകാനിറങ്ങുന്ന നേരത്ത് നിങ്ങളുടെ മക്കൾ സ്വന്തമായി ടൈംടേബിൾ അനുസരിച്ച് ബുക്കുകൾ എടുത്തുവെക്കുന്നത് മുതൽ ഭക്ഷണം സ്വന്തമായി കഴിക്കാനും ഫോൺ-ഇലക്ട്രോണിക് ഡിവൈസ് അഡിക്ഷനിൽനിന്ന് മോചനം തുടങ്ങിയ കുഞ്ഞുകുഞ്ഞു കാര്യങ്ങളുടെ വലിയ ലോകവുമായാണ് ‘ലൈഫ് സ്കിൽ ഒളിമ്പ്യാഡ്’ എത്തുന്നത്.
കുട്ടികൾക്ക് ചുറ്റുപാടിന്റെ വേഗത്തിനൊപ്പം വളരാനുള്ള ശേഷികൾ പരിശീലിപ്പിക്കുന്നതിനൊപ്പം അവർക്കുള്ളിലെ മികവിനെ തേച്ച് മിനുക്കാനും അവ തിരിച്ചറിയാനും ഈ ഒരു പകൽ മുഴുവൻ നീണ്ടുനിൽക്കുന്ന പരിപാടികൾ അവസരമൊരുക്കും.
കെ.ജി തലം മുതൽ പത്താം തരം വരെയുള്ള വിദ്യാർഥികൾക്ക് അവരുടെ പ്രായത്തിനനുസരിച്ചുള്ള വിവിധ കാറ്റഗറികളാക്കി തിരിച്ചാണ് ലൈഫ് സ്കിൽ ഒളിമ്പ്യാഡ് സംഘടിപ്പിക്കുന്നത്. നാല് മുതൽ 14 വയസ്സുവരെ പ്രായക്കാർക്ക് പങ്കെടുക്കാം. ഓരോ പ്രായവിഭാഗക്കാർക്കും വ്യത്യസ്ത പാക്കേജുകളിലായാണ് പരിശീലന, മത്സര പരിപാടികൾ തയാറാക്കുന്നത്. 50 റിയാലാണ് രജിസ്ട്രേഷൻ ഫീസ്.
- കെ.ജി ഒന്ന്- കെ.ജി രണ്ട് വിദ്യാർഥികൾക്ക് ഒരുബാച്ചായും ഗ്രേഡ് ഒന്ന് മുതൽ മൂന്നുവരെ വിദ്യാർഥികൾക്ക് മറ്റൊരു ബാച്ചായും പരിപാടികൾ നടക്കും. രാവിലെ 8.30 മുതൽ 11 മണിവരെയാണ് ഇവരുടെ സമയം.
ഗ്രേഡ് നാല്, അഞ്ച്, ആറ്, ഏഴ് ക്ലാസുകാർക്കും, ഗ്രേഡ് എട്ട്, ഒമ്പത്, 10 ക്ലാസുകാർക്കും ഉച്ചകഴിഞ്ഞും (രണ്ട് മുതൽ അഞ്ച് വരെ) നടക്കും.
events.q-tickets.com എന്ന ലിങ്ക് വഴി രജിസ്ട്രേഷൻ ആരംഭിച്ചു കഴിഞ്ഞു. ഓരോ വിദ്യാർഥിക്കും 50 റിയാലാണ് രജിസ്ട്രേഷൻ ഫീസ്. +974 7076 0721 എന്ന നമ്പറിൽ ബന്ധപ്പെട്ടും രജിസ്റ്റർ ചെയ്യാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.