പ്രവാസികൾ ‘ഭൗമ മണിക്കൂറി’ല്‍ പങ്കെടുത്തു

ദോഹ: കാലാവസ്ഥ വ്യതിയാനത്തി​െൻറയും ആഗോള താപനത്തി​െൻറയും കെടുതികളില്‍നിന്ന് ഭൂമിയെ രക്ഷിക്കാന്‍ ലോകം ഭൗമ മണിക്കൂര്‍ ആചരിച്ചപ്പോൾ ഖത്തറിലെ ഒരു കൂട്ടം പ്രവാസികൾ  വിളക്കുകള്‍ അണച്ച്  ഭൗമ മണിക്കൂറില്‍ പങ്കെടുത്തു. 
ഒരു മണിക്കൂര്‍ ലൈറ്റുകള്‍ അണച്ച് ആ സമയത്ത് മെഴുകുതിരികള്‍ കൊളുത്തുകയും എണ്ണവിളക്കുകള്‍ തെളിക്കുകയും ചെയ്ത് ആഘോഷത്തില്‍ പങ്കെടുക്കാനാണ് കുട്ടികളും കുടുംബങ്ങളുമടങ്ങിയ ഒരു സംഘം ആളുകൾ ഖത്തറിലെ കൾച്ചറൽ ഫോറം  ഓഫിസിൽ ഒത്തുചേർന്നത്. കവിതകൾ ആലപിച്ചും പാടിയും  അവർ പരിസ്ഥിതി സംരക്ഷണത്തിന് പ്രകൃതി വിഭവങ്ങളുടെ കാര്യക്ഷമമായ വിനിയോഗത്തിനു  ആഹ്വാനം ചെയ്തു. കൾച്ചറൽ ഫോറം മലപ്പുറം ജില്ലാ പ്രസിഡൻറ് റഷീദലി നിലമ്പൂർ നേതൃത്വം നൽകി. 
മെഹർ നൗഷാദ് പരിസ്ഥിതി സന്ദേശം നൽകി. ‘പച്ചപ്പിലേക്ക് ജീവിതത്തിലേക്ക്’ എന്ന പരിസ്ഥിതി കാമ്പയി​െൻറ ഭാഗമായി നിരവധി ബോധവത്കരണ പരിപാടികളാണ് ഈ കൂട്ടായ്മ നടത്തുന്നത് . 
മാർച്ച് 28 നു കുട്ടികൾക്കായി ചിത്ര രചനാ മത്സരവും മാർച്ച് 31 നു കണ്ടൽ കാടുകളിലേക്കുള്ള യാത്രയും സംഘടിപ്പിക്കുന്നതായി സംഘാടകർ അറിയിച്ചു.

Tags:    
News Summary - earthhour

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.