ദോഹ: ഖത്തറിലെ കാൽഗരി യൂനിവേഴ്സിറ്റിയിൽ നിന്നും ഈ അധ്യയന വർഷം പുറത്തിറങ്ങുന്നത് 133 നഴ്സുമാർ. മെയ് 13 ഞായറാഴ്ചയാണ് നഴ്സുമാരുടെ ബിരുദദാന ചടങ്ങ്. നഴ്സിംഗിൽ ബിരുദം, ബിരുദാനന്തരം എന്നിങ്ങനെ രണ്ട് പ്രധാന കോഴ്സുകളാണ് യൂനിവേഴ്സിറ്റി ഓഫ് കാൽഗരി വിദ്യാർഥികൾക്ക് നൽകുന്നത്. ഖത്തർ ദേശീയ മാർഗരേഖ 2030നോട് ചേർന്ന് രാജ്യത്തെ ജനങ്ങളുടെ ആരോഗ്യമേഖലയുടെ പരിരക്ഷക്കാവശ്യമായ പരിപാടികളും കോഴ്സിലൂടെ വിദ്യാർഥികൾക്ക് നൽകാൻ കാൽഗരി യൂനിവേഴ്സിറ്റി ശ്രമിക്കുന്നുണ്ട്. 120 വിദ്യാർഥികളാണ് ഈ വർഷം നഴ്സിംഗിൽ ബിരുദം നേടിയിരിക്കുന്നത്. 13 വിദ്യാർഥികൾ നഴ്സിംഗിൽ ബിരുദാനന്തര ബിരുദവും നേടിയിരിക്കുന്നു. ബിരുദം നേടിയവരിൽ 13 ഖത്തരികളും ഉൾപ്പെടും.
നാന്നി ൈട്രനിംഗ് അക്കാദമിയിൽ നിന്ന് 48 ട്രെയ്നികൾ
ഖത്തർ ഫൗണ്ടേഷന് കീഴിൽ പ്രവർത്തിക്കുന്ന ഖത്തർ നാന്നി പരിശീലന അക്കാദമിയിൽ നിന്നും ഈ വർഷം പുറത്തിറങ്ങിയത് 48 ട്രെയ്നികൾ. അക്കാദമിയുടെ നാല്, അഞ്ച് ബാച്ചുകളാണ് ഈ വർഷത്തെ ബിരുദദാന ചടങ്ങിൽ പങ്കെടുത്തത്. ബിരുദദാന ചടങ്ങുകൾ ഖത്തർ നാഷണൽ കൺവെൻഷൻ സെൻററിൽ നടന്നു. ഖത്തരി പാരമ്പര്യവും ഇസ്ലാമിക മൂല്യങ്ങളും സമന്വയിപ്പിച്ചുള്ള 10 മാസം ദൈർഘ്യമുള്ള കോഴ്സാണ് ഖത്തർ നാന്നി ട്രെയ്നിംഗ് അക്കാദമിയിൽ നൽകുന്നത്. പ്രഥമ ശുശ്രൂഷ, പോഷകാഹാരം, വിദ്യാഭ്യാസം, അറബിക്, ഇസ്ലാമിക്–സാംസ്കാരിക പഠനം, പെരുമാറ്റ മര്യാദ തുടങ്ങി കുട്ടികൾക്ക് ഏറെ ഉപകാരപ്രദമാകുന്ന കാര്യങ്ങ ളാണ് കോഴ്സിെൻറ അകക്കാമ്പ്.
ടെക്സാസ് എ എം യൂനിവേഴ്സിറ്റി: 103 എഞ്ചിനീയർമാർ പുറത്തിറങ്ങി
ടെക്സാസ് എ എം യൂനിവേഴ്സിറ്റി ഖത്തറിൽ നിന്നും ഈ വർഷം പുറത്തിറങ്ങിയത് 103 എഞ്ചിനീയറിംഗ് ബിരുദദാരികൾ. യൂനിവേഴ്സിറ്റിയിൽ നിന്നുള്ള 900ാമത് എഞ്ചീനിയറുടെ ബിരുദദാനവും ഈ വർഷത്തെ പ്രത്യേകതയാണ്. ഖത്തർ നാഷണൽ കൺവെൻഷൻ സെൻററിൽ നടന്ന ബിരുദദാന ചടങ്ങിൽ ഖത്തർ ഫൗണ്ടേഷൻ സി ഇ ഒയും വൈസ് ചെയർപേഴ്സണുമായ ശൈഖ ഹിന്ദ് ബിൻത് ഹമദ് ആൽഥാനി പങ്കെടുത്തു. ഉൗർജ വ്യവസായ മന്ത്രി ഡോ. മുഹമ്മദ് ബിൻ സാലിഹ് അൽ സാദ, മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രി മുഹമ്മദ് ബിൻ അബ്ദുല്ല അൽ റുമൈഹി, ഖത്തർ പെേട്രാ കെമിക്കൽ കമ്പനി(കാപ്കോ) മാനേജിംഗ് ഡയറക്ടറും സി ഇ ഒയുമായ ഡോ. മൂ ഹമ്മദ് യൂസുഫ് അൽ മുല്ല തുടങ്ങിയ പ്രമുഖരും ബിരുദദാന ചടങ്ങിൽ പങ്കെടുത്തു. കെമിക്കൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ, പെേട്രാളിയം എഞ്ചിനീയറിംഗ് മേഖലകളിൽ നിന്നായി 89 വിദ്യാർ ഥികളാണ് ബിരുദം വാങ്ങിയത്. ഇതിൽ 49 ഖത്തരി വിദ്യാർഥികളും ഉൾപ്പെടും. കെമിക്കൽ എഞ്ചിനീയറിംഗിൽ 14 വിദ്യാർഥികൾ മാസ്റ്റർ ബിരുദവും നേടി.
വി സി യു ആർട്സ് ഖത്തറിൽ നിന്ന് 57 ബിരുദധാരികൾ
വിർജീനിയ കോമൺവെൽത്ത് യൂനിവേഴ്സിറ്റി സ്കൂൾ ഓഫ് ആർട്സ് ഖത്തർ കോളേജിൽ നിന്നും ഈ വർഷം ഫൈൻ ആർട്സിൽ ബിരുദം നേടിയത് 57 വിദ്യാർഥികൾ. ദോഹ ഷെറാട്ടൻ ഗ്രാൻഡ് റിസോർട്ട് ആൻഡ് കൺ വെൻഷൻ ഹോട്ടലിൽ നടന്ന യൂനിവേഴ്സിറ്റിയുടെ 20ാമത് വാർഷിക ചടങ്ങിലാണ് വിദ്യാർഥികൾക്ക് ബിരുദം സമ്മാനിച്ചത്. ഫാഷൻ ഡിസൈൻ, ഗ്രാഫിക് ഡിസൈൻ, ഇൻറീരിയർ ഡിസൈൻ, പെയിൻറിംഗ് ആൻഡ് പ്രിൻറ്മാർക്കിംഗ്, ആർട്ട് ഹിസ്റ്ററി എന്നീ മേഖലകളിൽ നിന്നായി 53 ബിരുദധാരികളും ഡിസൈനിംഗിൽ നാല് ബിരുദാനന്തര ബി രുദധാരികളുമാണ് പുറത്തിറങ്ങിയത്. ഇതോടെ സ്ഥാപനത്തിൽ നിന്നും ബിരുദം നേടിയവരുടെ എണ്ണം 677 ആയി. ചടങ്ങിൽ യൂനിവേഴ്സിറ്റി ഡീൻ ഷോൺ ബ്രിക്സേ, എക്സിക്യൂട്ടിവ് ഡീൻ ഡോ. ഡൊണാൾഡ് എൻ ബേകർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.