ഖത്തർ-വളപട്ടണം കൂട്ടായ്മ നാടിന് സമർപ്പിച്ച ആംബുലൻസിൻെറ ഫ്ലാഗ് ഓഫ് വളപട്ടണം ടാക്സി സ്റ്റാൻഡ് പരിസരത്ത് കെ.വി. സുമേഷ് എം.എൽ.എ നിർവഹിക്കുന്നു
ദോഹ: ഖത്തർ-വളപട്ടണം കൂട്ടായ്മ നേതൃത്വത്തിൽ നാടിന് ആംബുലൻസ് വാഹനം സമർപ്പിച്ചു. വളപട്ടണം ടാക്സി സ്റ്റാൻഡ് പരിസരത്ത് നടന്ന ചടങ്ങിൽ സ്ഥലം എം.എൽ.എ കെ.വി. സുമേഷ് ഫ്ലാഗ് ഓഫ് ചെയ്ത് ആംബുലൻസ് കൈമാറ്റം നിർവഹിച്ചു. ട്രഷറർ ടി.പി. നൗഷാദ് അധ്യക്ഷത വഹിച്ചു.
വളപട്ടണം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പി.പി. ഷമീമ, വളപട്ടണം ഗവ. ആശുപത്രി അസി. സർജൻ ഡോ. സി. ഇസ്മായിൽ എന്നിവർ സംസാരിച്ചു. സാന്ത്വനം പ്രതിനിധി കെ.സി.കെ. നൂറാനി ആംബുലൻസിൻെറ താക്കോൽ ഏറ്റുവാങ്ങി. കമ്മിറ്റി അംഗങ്ങളായ വി.കെ. സിദ്ദീഖ്, പി. ഹാരിസ്, യു.എം.പി. നാസർ, പി.വി. തൻസീർ, ടി.ബി. അബ്ദുൽ ഗഫൂർ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. വി.കെ. ഷഹബാസ് തങ്ങൾ സ്വാഗതവും കെ.പി.ബി. നൗഷാദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.